പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെ കൂടിവരവ് സംഘടിപ്പിച്ചു

പയ്യാവൂര്‍: മടമ്പം ഫൊറോനയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെ സംഗമം പയ്യാവൂര്‍ ടൗണ്‍ പള്ളിയുടെ ഹാളില്‍വച്ച് നടത്തപ്പെട്ടു. 170 അംഗങ്ങള്‍ പങ്കെടുത്ത കൂടിവരവ് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ശ്രീപുരം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോയി കട്ടിയാങ്കല്‍ ക്ലാസെടുത്തു. ഫൊറോനാ വികാരി ഫാ. സജി മെത്താനത്ത് സ്വാഗതവും പയ്യാവൂര്‍ ടൗണ്‍ പള്ളിയിലെ വിശ്വാസപരിശീലന ഹെഡ്മാസ്റ്റര്‍ ജേക്കബ് പറപ്പള്ളില്‍ നന്ദിയും പറഞ്ഞു. ഫൊറോനയിലെ മുഴുവന്‍ വൈദികരും  സംഗമത്തിനു നേതൃത്വം നല്‍കി.

 

Previous Post

ചാമക്കാല : ഐക്കരശ്ശേരില്‍ ഫിലിപ്പ് തോമസ്

Next Post

വത്തിക്കാനിലൊരു അപൂര്‍വ സംഗമം

Total
0
Share
error: Content is protected !!