കിടങ്ങൂര്‍ സെന്റ്.മേരീസ്ഹയര്‍ സെക്കണ്ടറി സ്കൂളിന്റെസില്വര്ജൂബിലി ആഘോഷങ്ങളുടെഭാഗമായി ലിറ്റില്‍ ലൂര്‍ദ് മിഷന് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ, NSS യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട സൗജന്യ മെഡിക്കല്‍ക്യാമ്പ് LLM ഹോസ്പിറ്റല്സയറക്ടര് സി.സുനിത SVM ഉദ്ഘാടനം ചെയ്തു . കിടങ്ങൂര്‍ ഫൊറോനാവികാരി ഫാ.ജോസ്നെടുങ്ങാട്ട് അധ്യക്ഷതവഹിച്ച യോഗത്തില്‍ സ്കൂള്‍പ്രിന്‍സിപ്പാള്‍ ഷെല്ലി ജോസഫ്,PTA പ്രസിഡന്റ് ബോബിതോമസ്,LLM നേഴ്സിംഗ്കോളേജ് പ്രിന്‍സിപ്പാള്‍ സി.ജോസിനSVM,LLM ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍.സി.അനുജSVM,സി.പ്രവീണ SVM,ഗ്രാമപഞ്ചായത്ത് മെംബര്‍ കുഞ്ഞുമോള്ടോമി,NSS പ്രോഗ്രാംഓഫീസര്‍ ഇന്ദു ബാബുതുടങ്ങിയവര് സംസാരിച്ചു.ലഹരി വിരുദ്ധസന്ദേശംഉള്കൊള്ളുന്ന skit നേഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ചു. NSS വോളന്റിയര്‍ ട്രീസാ സുനില്‍ നന്ദിഅറിയിച്ചു.ജനറല്‍മെഡിസിന്‍,ദന്തല്‍ വിഭാഗങ്ങളില്‍ ഡോ.സി.ദീപ, ഡോ.റ്റിസ്നാമോള് എന്നിവരുടെമേല്‍നോട്ടത്തില്‍ സൗജന്യപരിശോധനയും, മരുന്നുംവിതരണംചെയ്തു.