ഹ്യൂസ്റ്റണില്‍ ലീജിയന്‍ ഓഫ് മേരി സെമിനാര്‍

ഹ്യൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ കാതോലിക്കാ ദൈവാലയത്തില്‍ ലീജിയന്‍ ഓഫ് മേരി സെമിനാര്‍ നടത്തപ്പെട്ടു. കോട്ടയം അതിരൂപതാ പ്രസിഡന്റ്  ലതാ മാക്കില്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

രണ്ടു ദിവസങ്ങളിലായി പള്ളി പാരിഷ് ഹാളില്‍ നടത്തപ്പെട്ട സെമിനാറില്‍ ലീജിയന്‍ ഓഫ് മേരി എന്താണെന്നും, ഈ കാലഘട്ടത്തില്‍ സംഘടനയുടെ ആവശ്യകതയെക്കുറിച്ചും ലതാ മാക്കില്‍ വിശദമായി സംസാരിച്ചു . ഇടവക സമൂഹത്തെ മുഴുവനായും ഉള്‍ക്കൊണ്ടുകൊണ്ട് എല്ലാ കുടുംബങ്ങളെയും മാതാവിന്റെ സന്നിധിയില്‍ സമര്‍പ്പിച്ചു മാതാവിന്റെ മധ്യസ്ഥതയാല്‍ മുന്നോട്ടു പോകുവാന്‍ ലീജിയന്‍ ഓഫ് മേരി സംഘടനാ അംഗങ്ങള്‍ പ്രതിജ്ഞാ ബദ്ധരാണെന് ശ്രീമതി ലതാ മാക്കില്‍ പറഞ്ഞു.ഇടവകയുടെ ഐക്യത്തിനും കെട്ടുറപ്പിനും, ഇടവക സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചക്കും മാതാവിനോട് മാധ്യസ്ഥം വഹിക്കേണ്ടതിന്റെ പ്രാധാന്യവും വിശദീകരിച്ചു.

ലീജിയന്‍ ഓഫ് മേരി ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു ഇടവക വികാരി ഫാ.ഏബ്രഹാം മുത്തോലത്തു തന്റെ ആമുഖ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. ഇടവക പ്രസിഡന്റ് സിസി തൊട്ടിയില്‍, ആനിമേറ്റര്‍ സി.ലിസിന്‍ ജോസ് എസ്.ജെ.സി,സെക്രട്ടറി ഷൈനി കൊണ്ടൂര്‍, ട്രഷര്‍ എല്‍സമ്മ അത്തിമറ്റത്തില്‍, ലീലാമ്മ ഇല്ലിക്കാട്ടില്‍, ഗ്രേസി നിരപ്പേല്‍, ലൈസ പറയന്‍കലയില്‍, മറിയാമ്മ എടാട്ടുകുന്നേല്‍, മറ്റു ലീജിയന്‍ ഓഫ് മേരി അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വo നല്‍കി.

ബിബി തെക്കനാട്ട്

 

Previous Post

വാഴ്ത്തപ്പെട്ട കാര്‍ലോ അക്കൂറ്റിസ് വിശുദ്ധന്‍

Next Post

ദുക്‌റാനയില്‍ കലാവിരുന്നൊരുക്കി കെ .സി .വൈ .എല്‍ കൈപ്പുഴ

Total
0
Share
error: Content is protected !!