കോട്ടയം: അതിരൂപതയിലെ ലീജിയന്‍ ഓഫ് മേരി അംഗങ്ങള്‍ ആച്ചിയെസ് (സൈനിക പ്രകടനം) നടത്തി. ക്രിസ്തുരാജ് കത്തീഡ്രല്‍ ദേവാലയത്തില്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തിലും ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍ വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടിലിന്റെ മുഖ്യകാര്‍മ്മികത്വത്തിലും ആച്ചിയെസ് നടന്നു. സൈനികരാജ്ഞിയായ പരി. മറിയത്തോടുള്ള തങ്ങളുടെ വിശ്വാസാദരങ്ങളെ നവീകരിക്കുന്നതിനും തിന്മയുടെ ശക്തികളോട് ഒരു വര്‍ഷം കൂടി പോരാടുവാന്‍ വേണ്ട ശക്തിയും അനുഗ്രഹവും സ്വര്‍ഗ്ഗത്തില്‍നിന്നു പ്രാപിക്കുന്നതിനുമായി നടത്തുന്ന കേന്ദ്ര വാര്‍ഷിക ചടങ്ങാണ് ആച്ചിയെസ്. സൈനിക പതാകയുടെ ദണ്ഡില്‍ കൈവച്ച് ”എന്റെ രാജ്ഞി, എന്റെ മാതാവെ, ഞാന്‍ നിന്റേതാകുന്നു; എനിക്കുള്ളതെല്ലാം നിന്റേതാകുന്നു.” എന്നു പറഞ്ഞുകൊണ്ട് സൈനികര്‍ പ്രതിഷ്ഠ നടത്തുന്നു. അനന്തരം സന്നിഹിതരായ 1115 സൈനികരെ ആദ്ധ്യാത്മികനിയന്താവ് ഫാ. ജോസ് കുറുപ്പന്തറയില്‍ പരി. അമ്മയുടെ വിമലഹൃദയത്തില്‍ പ്രതിഷ്ഠിച്ച് പ്രാര്‍ത്ഥിച്ചു.
ലീജിയന്‍ ഓഫ് മേരി ‘ആച്ചിയെസ്’ നടത്തി
