ക്‌നാനായ നടവിളിയും വിവാഹ ആചാരവും ജനശ്രദ്ധ നേടി

കുവൈറ്റ്: കേരളപ്പിറവിയോട് അനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച കേരളീയം പരിപാടിയില്‍ കോട്ടയം ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് (KDAK) യിലെ അംഗങ്ങളായ ക്‌നാനായക്കാര്‍ അവതരിപ്പിച്ച നടവിളിയും അതിനോടനുബന്ധിച്ചു അവതരിപ്പിച്ച ക്‌നാനായ വിവാഹ ആചാരങ്ങളും ജനശ്രദ്ധയാകര്‍ഷിച്ചു.

ഈ വര്‍ഷം ആദ്യമായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഓരോരോ സംസ്ഥാനങ്ങള്‍ക്ക് അവരുടെടേതായ ഒരു ദിവസം ആഘോഷത്തിനായി എംബസി ഓഡിറ്റോറിയം വിട്ടു കൊടുക്കുകയും അംബാസ്സഡര്‍ ഉള്‍പ്പടെയുള്ള വിഷ്ടതിഥികളുടെ സാന്നിധ്യത്തില്‍ അതാത് സംസ്ഥാനങ്ങള്‍ മാസ്മരികമായ കലാ വിരുന്നുകള്‍ അവതരിപ്പിക്കുവാന്‍ അവസരം കൊടുക്കുകയും ചെയ്തു.

15/11/2024 വെള്ളിയാഴ്ച വൈകുന്നേരം എംബസിയില്‍ കേരള പിറവി ആഘോഷം വിവിധ കലാപരിപാടികളോട് കൂടി അവതരിപ്പിച്ചു, മലയാളി സംഘടനകള്‍ അക്ഷരര്‍ഥത്തില്‍ കേരളത്തെ അവിടെ പുനസൃഷ്ടിച്ചു. സംഘാടകരും, സംവിധായകരും ആണ് ഓരോരോ പരുപടികള്‍ അതാത് ജില്ലാ അസോസിയേഷന് ചുമതലപ്പെടുത്തി കൊടുത്തത് . KDAK ക്ക് കിട്ടിയത് ക്‌നാനായ കാത്തോലിക്കരുടെ വിവാഹത്തോട് അനുബന്ധിച്ചുള്ള ”നടവിളി” എന്ന ആചാരമാണ്. അതൊരു ദൃശ്യ കലാരൂപത്തെ പോലെ മനോഹരമാക്കി എന്നാല്‍ ആചാരം അതേ അര്‍ത്ഥത്തില്‍ നിലനിര്‍ത്തികൊണ്ട് ചെയ്യുക എന്നതൊരു വെല്ലു വിളിയായായിരുന്നു. എന്നാല്‍ KDAK യുടെ എക്‌സിക്യൂട്ടീവ് അംഗമായ ശ്രീ റെനിസ് എലവുംകുഴിപ്പില്‍ കടക് യുടെ സജീവ അംഗമായ ശ്രീ.ബിജു സൈമണ്‍ കവലക്കല്‍നെ ഏല്‍പ്പിക്കുകയും അത് ഏറ്റെടുത്ത് അതിന്റെ പൂര്‍ണ്ണ സംവിധാനം നിര്‍വഹിക്കുകയും അതിനായി മികച്ച കോര്‍ഡിനേഷന്‍ നടത്തുകയും ചെയ്തു. ശ്രീ റെജി അഴകെടം, ജോസ് മൂക്കഞ്ചാത്തിയില്‍, റെനി കുന്നക്കാട്ടുമലയില്‍, ജോസുകുട്ടി പുത്തന്‍തറയില്‍, മാലി ബിജു കവലക്കല്‍, ഡീന ജോസ് മൂക്കഞ്ചത്തിയില്‍, വധൂ വരന്മാരായി ശ്രീ ടോമി ജോസ് നന്ദികുന്നേല്‍ , ശ്രീമതി അനുമോള്‍ ടോമി എന്നിവര്‍ക്ക് പുറമെ ജോണ്‍സന്‍ വട്ടക്കോട്ടയില്‍, ടിജോ എന്നിവരും പരിപാടിയുടെ വിജയത്തില്‍ ഭാഗഭാക്കായി.

 

Previous Post

‘കൈകുമ്പിളില്‍ തന്ന കനക നിധി’ പ്രകാശനം ചെയ്തു

Total
0
Share
error: Content is protected !!