ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ കുട്ടികള്‍ക്കായി ‘കുട്ടിക്കൂട്ടം’ ട്രെയ്‌നിങ് പ്രോഗ്രാം ഒരുക്കുന്നു. കൊച്ചു കുട്ടികള്‍ക്ക് ഇടവക ദൈവാലയത്തിലെ ജിം സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി കായികമേഖലയില്‍ താല്പര്യമുളള കുട്ടികള്‍ക്ക് വോളിബോള്‍ പരിശീലനമാണ് ഒരുക്കുന്നത്. എല്ലാ ബുധനാഴ്ചകളിലുമായാണ് നേരത്തേ റെജിസ്ട്രര്‍ ചെയ്ത കുട്ടികള്‍ക്കായി ഇത് ക്രമീകരിച്ചിരിക്കുന്നത്. ‘കുട്ടിക്കൂട്ടം’ ട്രെയ്‌നിങ് പ്രോഗ്രാം കോഴിക്കോട്ട് രൂപതാദ്ധ്യക്ഷന്‍ മാര്‍ വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു
ജോസ് ഇടിയാലില്‍ , നിനല്‍ മുണ്ടപ്ലാക്കില്‍, ലിജോ മുണ്ടപ്‌ളാക്കില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത്.
ലിന്‍സ് താന്നിച്ചുവട്ടില്‍PRO