അസൈലത്തില്‍ കുടുംബ സംഗമം നടത്തി

കൈപ്പുഴ: സെന്‍്റ് തോമസ് അസൈലത്തിന്‍െറ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കുടുംബസംഗമം (FESTA di FAMIGLIA 2K24 ) നടത്തി. 75 കുടുംബങ്ങളില്‍ നിന്നായി 250ഓളം അംഗങ്ങള്‍ പങ്കെടുത്തു. ഫാ.മാത്യു കുറ്റിയാനിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു. സെന്‍്റ് ജോസഫ്സ് കോണ്‍ഗ്രിഗേഷന്‍്റെ സുപ്പീരിയര്‍ ജനറല്‍ സി. അനിതയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേണല്‍ അബ്രാഹം തച്ചേട്ട്, സെന്‍്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍്റെ അസി. സുപ്പീരിയര്‍ ജനറല്‍ സി. സൗമി എസ്. ജെ. സി., കൗണ്‍സിലര്‍ ഡോ. സി. ഗ്രേസി എസ്. ജെ. സി., അസൈലം ഡയറക്ടര്‍ സി. ഫ്രാന്‍സി എസ്. ജെ. സി. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
അസൈലാംഗങ്ങള്‍ക്കായി കലാപരിപാടികളും കുടുംബാംഗങ്ങള്‍ക്കുവേണ്ടി മത്സരങ്ങളും നടത്തി. സംഗമത്തില്‍ പങ്കെടുത്ത കുടുംബാംഗങ്ങളെ മെമെന്‍്റോ നല്കി ആദരിച്ചു. ഏറ്റുമാനൂര്‍ ജോസ്ഗിരി ഭിന്നശേഷികുട്ടികളുടെ സംഘനൃത്തവും അരങ്ങേറി.

Previous Post

ചെറുപുഷ്പമിഷന്‍ലിഗ് റീജിയന്‍തല പ്രവര്‍ത്തനോദ്ഘാടനം ബെന്‍സന്‍വില്ലില്‍

Next Post

അന്താരാഷ്ട്ര ബഹിരാകാശ വാരം ആചരിച്ചു

Total
0
Share
error: Content is protected !!