സമൂഹ ശാക്തീകരണം കുടുംബ ശാക്തീകരണത്തിലൂടെ പദ്ധതിയുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമങ്ങള്‍ തോറും കുടുംബ സംഗമം ഒരുക്കുന്നു. കുടുംബ ശാക്തീകരണത്തിലൂടെ സമൂഹ ശാക്തീകരണം എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് മരിയാപുരം പഞ്ചായത്തിലെ നാരകക്കാനം സെന്റ്. ജോസഫ് സ്‌കൂള്‍ ഹാളില്‍ നടത്തപ്പെട്ട കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് നിര്‍വഹിച്ചു. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നാരകക്കാനം സെന്റ് ജോസഫ് പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ മേലേട്ട് മരിയാപുരം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജിജോ ജോര്‍ജ്, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, ഫാ. ജോളി തടത്തില്‍ വി.സി, ഫാ. ലിബിന്‍ ജോസ് എം സി ബി സ്, ഫാ. നിബിന്‍ ജെയിംസ് എം എസ് എഫ് എസ്, മിനി ജോണി, ബിജു പോരുന്നക്കോട്ട്, ബിന്ദു റോണി, സ്മിത ബിജു, തങ്കമ്മ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

 

 

 

Previous Post

സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Next Post

ക്നാനായ കാത്തലിക് യൂത്ത് ലീഗ് : അതിരൂപതാതല ഡയറക്ടര്‍മാരുടേയും അഡൈ്വസേഴ്സിന്റെയും സംഗമം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!