രാജപുരം: നമ്മുടെ പൂര്‍വികര്‍ കഠിനാധ്വാനത്തെ തുടര്‍ന്ന് പടുത്തുയര്‍ത്തിയ ആത്മീയ ചൈതന്യം നാടിന്‍്റെ വികസനത്തിനായി സമര്‍പ്പിച്ചവരാണന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. രാജപുരം തിരുകുടുംബ ഫൊറോന ദൈവാലയത്തില്‍ 83ാം മലബാര്‍ കുടിയേറ്റ ദിനാചരണവും പ്രഫ. വി.ജെ ജോസഫ് അനുസ്മരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിതാവ്. കുടിയേറ്റ ജനതയുടെ അതിജീവനത്തിന്‍്റെ ത്യാഗപൂര്‍ണ്ണമായ ജീവിത മാതൃക പുതുതലമുറ സ്വായത്തമാക്കണം. കുടിയേറ്റത്തിന്‍്റെ അനുസ്മരണം പുതുതലമുറയ്ക്ക് ആത്മവിശ്വാസത്തിന്‍്റെ പുതിയ ജീവിത മാതൃക പ്രധാനം ചെയ്യുവെന്ന് പിതാവ് പറഞ്ഞു. ദൈവത്തോടും, സമൂഹത്തോടും ചേര്‍ന്ന് നിന്ന് കുടിയേറ്റത്തിന്‍്റെ സത്ഫലങ്ങള്‍ അനുഭവിക്കുവാന്‍ നമുക്ക് കഴിയണം.
അതുപോലെ സമൂഹത്തില്‍ നന്മ മലീനസപ്പെടുത്തുവാന്‍ നടത്തുന്ന ശ്രമങ്ങളില്‍ കരുതലോടെ പ്രതികരിക്കണം. എല്ലാവരെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ ക്രിസ്തു സ്നേഹികളെന്നും മാര്‍ മൂലക്കാട്ട് പറഞ്ഞു.തങ്ങളുടെ പൈതൃകവും, സമുദായിക സ്നേഹവും നഷ്ടപ്പെടുത്താതെ കുടിയേറ്റ ജനത ഒരു സംസ്കാരത്തിന്‍്റെ ഭാഗമായി തീര്‍ന്നുവെന്നും പിതാവ് സൂചിപ്പിച്ചു.കെ.സി.സി മലബാര്‍ റീജിയന്‍ പ്രസിഡന്‍റ് ജോസ് കണിയാപറമ്പില്‍ അധ്യക്ഷതവഹിച്ചു.
സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. കെ.സി.സി അതിരൂപത പ്രസിഡന്‍റ് ബാബു പറമ്പടത്തുമലയില്‍ പ്രഫ. ജോസഫ് കണ്ടോത്ത ്അനുസ്മരണ പ്രഭാഷണം നടത്തി.പ്രോ.പ്രോട്ടോ സിഞ്ചലൂസ് ഫാ. തോമസ് ആനിമൂട്ടില്‍ കുടിയേറ്റ പിതാക്കന്‍മാരെ ആദരിച്ചു. കെ.സി.വൈ.എല്‍ മലബാര്‍ റീജിയന്‍ ചാപ്ളയ്ന്‍ ഫാ. സൈജു മേക്കര, കെ.സി.ഡബ്ള്യൂ.എ മലബാര്‍ റീജിയന്‍ പ്രസിഡന്‍റ് ബിന്‍സി ടോമി മാറികവീട്ടില്‍, കെ.സി.വൈ.എല്‍ മലബാര്‍ റീജിയന്‍ പ്രസിഡന്‍റ് ജാക്സണ്‍ സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഫാ. ജോയ് കട്ടിയാങ്കല്‍ ആമുഖ പ്രഭാഷണം നടത്തി.രാജപുരം ഫൊറോന വികാരി ഫാ. ജോസ് അരീച്ചിറ സ്വാഗതവും മലബാര്‍ റീജിയന്‍ സെക്രട്ടറി ഷിജു കൂറാന നന്ദിയും പറഞ്ഞു.
ഇതോടനുബന്ധിച്ച് നടന്ന കൃതഞ്ജതാബലിക്ക് മാര്‍ ജോസഫ് പണ്ടാരശേരില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പാരീഷ് ഹാളിലേക്ക് കുടിയേറ്റ അനുസ്മരണ റാലിയും നടത്തി. ഫൊറോനാടിസ്ഥാനത്തില്‍ നടന്ന റാലിയില്‍ ആയിരക്കണക്കിന് കെ.സി.സി, കെ.സി.ഡബ്ള്യൂ.എ, കെ.സി.വൈ.എല്‍ അംഗങ്ങള്‍ സംബന്ധിച്ചു. നിശ്ചല ദൃശ്യങ്ങളും റാലിക്ക് കൊഴപ്പേകി.
കെ.സി.സി അതിരൂപത ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം, കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്‍റ് ജോണീസ് പി.സ്റ്റീഫന്‍, കെ.സി.സി രാജപുരം ഫൊറോന പ്രസിഡന്‍റ് ഒ.സി ജയിംസ്, കെ.സി.ഡബ്ള്യൂ.എ രാജപുരം ഫൊറോന പ്രസിഡന്‍റ് പെണ്ണമ്മ ജയിംസ്, കെ.സി.വൈ.എല്‍ രാജപുരം ഫൊറോന പ്രസിഡന്‍റ് ബെന്നറ്റ് പി. ബേബി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ.സി.സി മലബാര്‍ റീജിയന്‍ ട്രഷറര്‍ ഫിലിപ്പ് വെട്ടിക്കുന്നേല്‍ മാര്‍ഗംകളി ആശാനെ ആദരിച്ചു.83 കെ.സി.ഡബ്ള്യു.എ അംഗങ്ങള്‍ കുടിയേറ്റ ഗാനാലപനം നടത്തി.പയ്യാവൂര്‍ വലിയ പള്ളി കെ.സി.സി അംഗങ്ങളുടെ മാര്‍ഗംകളിയും അരങ്ങേറി. രാജപുരം ഇടവകയുടെ നേതൃത്വത്തില്‍ കുടിയേറ്റ ദൃശ്യാവിഷ്ക്കാരവും ഉണ്ടായിരുന്നു. രാജപുരം ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോബി ജോസഫ് നയിച്ച മലബാര്‍ റീജിയന്‍ ക്വിസ് മത്സരവും നടത്തി.
കുടിയേറ്റക്കാര്‍ നാടിന്‍െറ വികസനത്തിനായി ജീവിതം സമര്‍പ്പിച്ചവര്‍- മാര്‍ മാത്യു മൂലക്കാട്ട്
