കോട്ടയം: കോട്ടയം അതിരൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരുടെ കൂട്ടായ്മയായ പ്രസ്ബിറ്റേരിയത്തിന് കോതനല്ലൂര്‍ തൂവാനിസ ധ്യാനകേന്ദ്രത്തില്‍ തുടക്കമായി. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കട്കി രൂപതാ മെത്രാന്‍ മാത്യൂസ് മാര്‍ പക്കോമിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപതാ സഹായ മെത്രാന്‍മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം എന്നിവര്‍ പ്രസംഗിച്ചു. രണ്ടുദിവസം നീണ്ടുനില്ക്കുന്ന പ്രസ്ബിറ്റേരിയത്തില്‍ ബിഷപ്പ് മാത്യൂസ് മാര്‍ പക്കോമിയോസ്, റവ. ഡോ. ജോസ് മരിയദാസ് ഒ.ഐ.സി, റവ. ഡോ. അഗസ്റ്റിന്‍ കല്ലേല്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. അതിരൂപതയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലുമായി ശുശ്രൂഷ ചെയ്യുന്ന 152 വൈദികരാണ് പ്രസ്ബിറ്റേരിയത്തില്‍ പങ്കെടുക്കുന്നത്. പ്രസ്ബിറ്റേരിയം ജൂണ്‍ 19 ന് സമാപിക്കും.