സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ ടാസ്‌ക്ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു

കോട്ടയം: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാരിത്താസ് ഇന്‍ഡ്യയുടെയും കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെയും സഹകരണത്തോടെ നടപ്പിലാക്കി വരുന്ന സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ടാസ്‌ക് ഫോഴ്‌സ് മെമ്പേഴ്‌സിനായി പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിശീലന പരിപാടിയ്ക്ക് സജീവം ലഹരി വിരുദ്ധ ക്യാമ്പയിന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ സജോ ജോയി നേതൃത്വം നല്‍കി. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകരിലൂടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ നിന്നായുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

Previous Post

മ്രാല: മുല്ലപ്പള്ളിയില്‍ എല്‍സമ്മ അബ്രാഹം

Next Post

ചുള്ളിക്കര: ചേരുവേലില്‍ സി.പി.ജോസഫ്

Total
0
Share
error: Content is protected !!