കര്‍ഷകദിനത്തില്‍ ഫലവൃക്ഷവ്യാപന പദ്ധതിയുമായി കെ.എസ്.എസ്.എസ്

കോട്ടയം: ചിങ്ങം 1 കര്‍ഷക ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ഫലവൃക്ഷവ്യാപന പദ്ധതിയ്ക്ക് തുടക്കമായി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് കെ.എസ്.എസ്.എസ് കര്‍ഷകസംഘം പ്രതിനിധി ബെന്നി കെ. തോമസിന് ഫലവൃക്ഷതൈ നല്‍കികൊണ്ട് പദ്ധതിയുടെ കേന്ദ്രതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് സന്നദ്ധപ്രവര്‍ത്തകരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍, ബിജി ജോസ്, ലിജോ സാജു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പദ്ധതിയുടെ ഭാഗമായി കെ.എസ്.എസ്.എസ് പുരുഷസ്വാശ്രയസംഘങ്ങളിലൂടെയും കര്‍ഷകസംഘങ്ങളിലൂടെയും വിവിധതരത്തിലുള്ള ഫലവൃക്ഷതൈകള്‍ ലഭ്യമാക്കി പരിപാലിക്കുവാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.

Previous Post

സ്‌പെരാന്‍സ കോഴ്‌സ് നടത്തി

Next Post

ഉഴവൂര്‍: കുന്നുംപുറത്ത് (പഴേപുരയില്‍ ) അന്നമ്മ ജോണ്‍

Total
0
Share
error: Content is protected !!