കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്ന മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്ന കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച സ്വകാര്യ സ്ഥാപനമായി കോട്ടയം അതിരൂപതയുടെ അജപാലന കേന്ദ്രമായ ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ തെരഞ്ഞെടുക്കപ്പെട്ടു. ക്യാമ്പയിന്റെ ഭാഗമായി കോട്ടയം ജില്ലയെ മാലിന്യ മുക്തമായി പ്രഖാപിച്ച ചടങ്ങിലാണ് ചൈതന്യയ്ക്ക് ആദരവ് ലഭിച്ചത്. കോട്ടയം തിരുനക്കര മൈതാനിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവനില്‍ നിന്നും ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറും കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ ഫാ. സുനില്‍ പെരുമാനൂര്‍ ആദരവ് ഏറ്റുവാങ്ങി. ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗര്‍, കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്‍ കോട്ടയം ജില്ലാതല പുരസ്‌കാരം ചൈതന്യ പാസ്റ്ററല്‍ സെന്ററിന്
