തയ്യല്‍ മിത്ര പദ്ധതി തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു

കോട്ടയം: സ്വയം തൊഴില്‍ പരിശീലനങ്ങളിലൂടെ ഉപവരുമാന സാധ്യതകള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു. തയ്യല്‍ മേഖലയില്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് കൂടുതല്‍ ശാസ്ത്രീയമായ പരിശീലനം നല്‍കി മെച്ചപ്പെട്ട സ്വയംതൊഴില്‍ സാധ്യതകള്‍ക്ക് അവസരമൊരുക്കുന്നതിനായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. തയ്യല്‍ മിത്ര എന്ന പേരില്‍ നടപ്പിലാക്കിയ പരിശീലന പരിപാടിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് സ്വാശ്രയസംഘാംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വനിതാ സന്നദ്ധ പ്രതിനിധികള്‍ക്കായിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. മാസ്റ്റര്‍ ട്രെയിനര്‍ മിനി ജോണ്‍സണ്‍ പരിശീലന പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

 

Previous Post

കെ സി വൈ എല്‍ പടമുഖം ഫൊറോന പ്രവര്‍ത്തനോദ്ഘാടനവും മാര്‍ഗ്ഗരേഖ പ്രകാശനവും നടത്തി

Next Post

ശ്രീകണ്ഠാപുരം: പൊടിക്കളം ഓണശേരില്‍ അബ്രാഹം

Total
0
Share
error: Content is protected !!