അംഗന്‍വാടി ടീച്ചേഴ്‌സിനായി പരിശീലന പരിപാടി സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അംഗന്‍വാടി ടീച്ചേഴ്‌സിനായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെയും അസിം പ്രേംജി ഫൗണ്ടേഷന്റെയും സഹകരണത്തോടെ അന്ധബധിര വൈകല്യമുള്ളവരുടെ ഉന്നമനത്തിനായി കെ.എസ്.എസ്.എസ് നടപ്പിലിക്കിവരുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡി.സി.പി.ബി എന്നിവര്‍ പ്രസംഗിച്ചു. അന്ധബധിര വ്യക്തികള്‍ നേരിടുന്ന പ്രയാസങ്ങള്‍, അവകാശ സംരക്ഷണം, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിക്ക് സ്പെഷ്യല്‍ എജ്യുക്കേറ്റേഴ്സായ പ്രിതി പ്രതാപന്‍, പെറ്റ്‌സി പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോട്ടയം ജില്ലയിലെ വൈക്കം മുനിസിപ്പാലിറ്റിയില്‍ നിന്നും ഉദയാനാപുരം ഗ്രാമപഞ്ചായത്തില്‍ നിന്നുമുള്ള അംഗന്‍വാടി ടീച്ചേഴ്‌സിനായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. അംഗന്‍വാടി ടീച്ചേഴ്‌സിലൂടെ അന്ധബധിര വൈകല്യമുള്ളവരുടെ നേരത്തെ ഉള്ള കണ്ടെത്തലിനും സുസ്ഥിര ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ലഭ്യമാക്കലിനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.

Previous Post

കൈപ്പുഴ /ന്യുജേഴ്‌സി . ആട്ടുകാരന്‍ ചാമക്കാലായില്‍ മേരി ജേക്കബ്

Next Post

കുറുപ്പന്തറ: ചെമ്പകതടത്തില്‍ അന്നമ്മ തോമസ്

Total
0
Share
error: Content is protected !!