അടുക്കളത്തോട്ട വ്യാപന പദ്ധതി രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച് കെ.എസ്.എസ്.എസ്

കോട്ടയം: ഭക്ഷ്യസുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന അടുക്കളത്തോട്ട വ്യാപന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം പച്ചക്കറി തൈ നല്‍കിക്കൊണ്ട് കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, ലീഡ് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. സ്വാശ്രയസംഘങ്ങളിലൂടെ സ്വഭവനങ്ങളിലെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയുടെ ഭാഗമായി പാവല്‍, പടവലം, തക്കളി, വെണ്ട, കുറ്റിപ്പയര്‍, വള്ളി പയര്‍, വഴുതന, പച്ചമുളക്, മത്തങ്ങ, ചീര എന്നീ പത്തിനം വിത്തുകളാണ് ലഭ്യമാക്കിയത്. പദ്ധതിയുടെ ഭാഗമായി കൈപ്പുഴ, കടുത്തുരുത്തി, ചുങ്കം മേഖലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്കാണ് പച്ചക്കറി വിത്തുകള്‍ രണ്ടാം ഘട്ടത്തില്‍ ലഭ്യമാക്കിയത്.

Previous Post

മൂന്നാം ഘട്ട ജനകീയ ഇരുചക്ര വാഹന വിതരണം പൂര്‍ത്തിയാക്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Next Post

ഫാമിലി കമ്മീഷന്‍ പാരീഷ് കൗണ്‍സില്‍ പ്രതിനിധിസംഗമം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!