ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആകര്‍ഷക നിരക്കില്‍ കൂടുതല്‍ വായ്പ

കോഴിക്കോട്: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആകര്‍ഷക നിരക്കില്‍ കൂടുതല്‍ വായ്പ പ്രഖ്യാപിച്ച് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, സര്‍ക്കാര്‍ സ്ഥാപനമായ സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ (കെ.എസ്.എം.ഡി.എഫ്.സി).
ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആറു ശതമാനം നിരക്കില്‍ 20 ലക്ഷം രൂപവരെ വായ്പ നല്‍കുമെന്ന് ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ് അറിയിച്ചു. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമങ്ങളില്‍ 98,000 രൂപയും നഗരങ്ങളില്‍ 1,20,000 രൂപയുമാണ് പരിധി. വായ്പ ലഭിച്ച് ആറുമാസത്തിനുശേഷം തിരിച്ചടവ് തുടങ്ങിയാല്‍ മതി. 60 മാസമാണ് കാലാവധി.
കുടുംബ വാര്‍ഷിക വരുമാനം 1,20,000 മുതല്‍ എട്ടു ലക്ഷത്തിന് താഴെയുള്ളവര്‍ക്കും ഈ പദ്ധതിയില്‍ അപേക്ഷിക്കാം. 30 ലക്ഷം വരെയാണ് ഇപ്രകാരം വരുമാനമുള്ളവര്‍ക്കുള്ള വായ്പ. പലിശനിരക്ക് വനിതകള്‍ക്ക് ആറു ശതമാനവും പുരുഷന്മാര്‍ക്ക് എട്ടു ശതമാനവുമാണ്. ചെറുകിട വ്യവസായ / കച്ചവട സംരംഭങ്ങള്‍, ചെറുകിട സാങ്കേതിക മേഖലകള്‍, ഗതാഗത സേവനം, കൃഷി, കോഴി വളര്‍ത്തല്‍, കന്നുകാലി വളര്‍ത്തല്‍, മീന്‍ വളര്‍ത്തല്‍, മത്സ്യബന്ധനവും വില്‍പനയും, കരകൗശല മേഖല തുടങ്ങിയവക്കാണ് മുന്‍ഗണന.
അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങളും കോര്‍പറേഷന്റെ www.ksmdfc.org എന്ന വെബ്‌സൈറ്റില്‍ കിട്ടും. 2013 മുതല്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.എം.ഡി.എഫ്.സി പ്രവാസികള്‍ക്ക് അഞ്ചു ശതമാനം നിരക്കിലുള്ള പ്രവാസി വായ്, വിസ വായ്പ, വിദ്യാഭ്യാസം, ഭവനനിര്‍മാണം, ഉദ്യോഗസ്ഥ വായ്പ, വിവാഹം, രോഗങ്ങള്‍ തുടങ്ങിയവക്കും വായ്പ അനുവദിക്കുന്നുണ്ട്.
വിദ്യാഭ്യാസ മേഖലയില്‍ മൂന്നു ശതമാനം നിരക്കില്‍ ഒരുവര്‍ഷം പരമാവധി നാലു ലക്ഷം രൂപയും വിദേശപഠനത്തിന് ആറു ലക്ഷം രൂപയുമാണ് നല്‍കുക. മാനേജിങ് ഡയറക്ടര്‍ സി. അബ്ദുല്‍ മുജീബ്, ഡെപ്യൂട്ടി മാനേജര്‍ എം.കെ. ഷംസുദ്ദീന്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
ബന്ധപ്പെടാം
കോഴിക്കോട്ടെ ഹെഡ് ഓഫിസിന് പുറമെ അഞ്ചിടത്ത് കെ.എസ്.എം.ഡി.എഫ്.സിക്ക് മേഖല ഓഫിസുകളുണ്ട്. ബന്ധപ്പെടേണ്ട ഫോണ്‍: കാസര്‍ഗോഡ്?: 04994 283061, 8714603036 കോഴിക്കോട്: 0495 2368366, 8714603032. മലപ്പുറം: 0493 3297017, 8714603035. എറണാകുളം: 04842532855, 8714603034. തിരുവനന്തപുരം: 0471 2324232. 8714603033.

Previous Post

ചെറുപുഷ്പ മിഷന്‍ ലീഗ് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും മാര്‍ഗ്ഗരേഖ പ്രകാശനവും നടത്തി.

Next Post

പുതിയ നിയമത്തിലെ എല്ലാ പുസ്തകങ്ങളും എഴുതിയ സൂസന്ന തോമസ് കുഴിക്കോട്ടയിലിനെ ആദരിച്ചു

Total
0
Share
error: Content is protected !!