പി കെ എം കോളേജ് നേതൃത്വത്തില്‍ ദേശീയ കായികദിനാഘോഷം

ദേശീയ കായിക ദിനത്തോടനുബന്ധിച്ച്, മടമ്പം പികെഎം കോളേജ് ഓഫ് എഡ്യൂക്കേഷന്‍ കോട്ടൂര്‍വയല്‍ സെന്റ് തോമസ് എഎല്‍പി സ്‌കൂളില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഹെല്‍ത്ത് & ഫിറ്റ്നസ് ക്ലബ്ബ്, ഐക്യുഎസി, എന്‍എസ്എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. സ്‌കൂള്‍ കുട്ടികളില്‍ കായികവും ശാരീരികവുമായ വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ബാസ്‌ക്കറ്റ് ബോള്‍ സമ്മാനമായി നല്‍കിയതായിരുന്നു പരിപാടി. കുട്ടികളുടെ കായികാഭിലാഷത്തെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ പ്രതീകമായി പികെഎം കോളേജ് ഓഫ് എഡ്യൂക്കേഷനിലെ എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.സിനോജ് ജോസഫ് സ്‌കൂളിന് രണ്ട് ബാസ്‌കറ്റ്‌ബോളുകള്‍ സമ്മാനിച്ചു. ഡോ.സിനോജ് ജോസ്ഫ് കുട്ടികളുടെ കായികവും ശാരീരികവുമായ വളര്‍ച്ചയെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും പികെഎം കോളേജ് ഓഫ് എഡ്യൂക്കേഷന്റെ പിന്തുണയും പ്രോത്സാഹനവും എന്നും കൂടെ ഉണ്ടാവും എന്ന് അവര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു.

സെന്റ് തോമസ് എഎല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്ററായ ബെന്നി , പികെഎം കോളേജ് ഓഫ് എജ്യുക്കേഷന്റെ ഉദാരമായ സമ്മാനത്തിനും കുട്ടികളുടെ കായിക താല്‍പ്പര്യത്തെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്കും  നന്ദി രേഖപ്പെടുത്തി.

Previous Post

ഫിസിക്കല്‍ ഫിറ്റ്‌നസ് പ്രോഗ്രാം

Next Post

തെങ്ങിന്റെ നല്ല ചങ്ങാതിയായി ചാമക്കാലാക്കാരന്‍ ബെന്നി കെ. തോമസ്

Total
0
Share
error: Content is protected !!