ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവക കൂടാരയോഗ പിക്നിക് ഒരുക്കി. സെന്റ് സ്റ്റീഫന്‍സ് കൂടാരയോഗത്തിന്റെ നേതൃത്വത്തിലാണ് ആദ്യ പിക്നിക് നടത്തപ്പെട്ടത്. ഞായറാഴ്ച കുര്‍ബ്ബാനയ്ക്ക് ശേഷം പള്ളിയും പരിസരവും കൂടാരയോഗത്തിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി. തുടര്‍ന്ന് എല്ലാ പ്രായവിഭാഗത്തില്‍പ്പെട്ടവര്‍ക്കും വിവിധ മത്സരങ്ങള്‍ ക്രമീകരിച്ചു. കൂടാരയോഗത്തിന്റെ നേതൃത്വത്തില്‍ എല്ലാവര്ക്കും ഭക്ഷണം ഒരുക്കുകയും തുടര്‍ന്ന് ഒരുമിച്ച് പ്രാര്‍ത്ഥനാകൂട്ടായ്മ നടത്തപ്പെടുകയും ചെയ്തു. സെന്റ് സ്റ്റീഫന്സ്കൂടാരയോഗ പിക്നികിന് കോര്‍ഡിനേറ്റര്‍ സിറിയക് കീഴങ്ങാട്ട് നേതൃത്വം നല്കി.
ലിന്‍സ് താന്നിച്ചുവട്ടില്‍PRO