കൂടല്ലൂരില്‍ പുരാതനപ്പാട്ടു മാമാങ്കം

കൂടല്ലൂര്‍: കൂടല്ലൂര്‍ കെ.സി.ഡബ്ല്യു.എ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യൂണിറ്റിലെ എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് പുരാതനപ്പാട്ടു മത്സരം നടത്തി. തെരഞ്ഞെടുത്ത മൂന്നു പാട്ടുകള്‍ പുസ്തകം നോക്കാതെ പാടുകയായിരുന്നു മത്സരത്തിന്റെ പ്രധാന നിബന്ധന. വാമൊഴിയായി പകര്‍ന്നു കിട്ടിയ പാട്ടുകളുടെ തനിമ തിരിച്ചറിയുവാന്‍ ഇതു സഹായിച്ചു.
കൂടാരയോഗാടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകളായി അംഗങ്ങളെ തിരിച്ചാണു മത്സരം നടത്തിയത്. മത്സരത്തിനായി ഒരുങ്ങിയ കൂട്ടത്തില്‍ പാടുന്ന പാട്ടുകളിലെ ചരിത്രപരാമര്‍ശങ്ങള്‍ വിശദീകരിക്കുന്ന ക്ലാസുണ്ടായിരുന്നു. മത്സരത്തെത്തുടര്‍ന്നു ഇവയെക്കുറിച്ചു ക്വിസ്മത്സരവും ഉണ്ടായിരുന്നു.
വിജയികള്‍ക്ക് കിടങ്ങൂര്‍ ഫൊറോന വികാരി ഫാ. ജോസ് നെടുങ്ങാട്ട് കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്കി. മാവേലില്‍ മാത്യു ഫിലിപ്പ് മാതാപിതാക്കള്‍ക്കായി ഏര്‍പ്പെടുത്തിയതാണ് കാഷ് അവാര്‍ഡുകള്‍.
ചില വീടുകളില്‍ പരിശീലനത്തിനു ഒന്നിച്ചു കൂടിയതുവഴി അംഗങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ധിക്കുവാനും മത്സരം വഴിയൊരുക്കി. കെ.സി.ഡബ്ല്യു.എ സിസ്റ്റര്‍ അഡൈ്വസര്‍ സി. സോമിനിയുടെ നേതൃത്വത്തില്‍ ഷൈജ ജോസ് പാലച്ചേരില്‍, ബിന്ദു സിബി കല്ലനാന്‍, റെനി ജയന്‍ പുളിക്കീല്‍, മേരി ജോയി കൊല്ലന്റേട്ട് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

Previous Post

പ്രൊജക്ട് മോണിറ്ററിങ് കമ്മിറ്റി മീറ്റിങ്

Next Post

‘തനിമയുടെ കെടാവിളക്ക്’ – ക്‌നാനായ ചരിത്ര പാരമ്പര്യ പഠനസഹായി ഗൂഗിള്‍ പേ വഴി പണം അടച്ച് വാങ്ങാം

Total
0
Share
error: Content is protected !!