വിശ്വാസപരിശീലന വാര്‍ഷികം നടത്തി

കൂടല്ലൂര്‍: സെന്റ് മേരീസ് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിന്‍സി ജോസഫ് ഉദ്ഘാടനം ചെയ്തു. കൂടല്ലൂര്‍ സണ്‍ഡേ സ്‌കൂളില്‍നിന്നും ലഭിച്ച പരിശീലനം ഇന്നും വിശ്വാസവഴിത്താരയില്‍ വെളിച്ചം പകരുന്നുണ്ടെന്നും ജീവിതത്തിലെ അഗ്നിപരീക്ഷികളെ നേരിടാന്‍ സഹായിച്ചെന്നും ഡോ. സിന്‍സി പറഞ്ഞു.
വികാരി ഫാ. ജോസ് പൂതൃക്കയില്‍ അദ്ധ്യക്ഷത വഹിച്ചു. ആന്‍സി എറികാട്ട് സ്വാഗതവും ജോയല്‍ ആന്റോ കൃതജ്ഞതയും പറഞ്ഞു. വിന്‍സന്റ് വെള്ളാപ്പള്ളില്‍, ആല്‍ഫി മാത്യു കോളങ്ങായില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മാര്‍ഗ്ഗംകളിയുടെ അരങ്ങേറ്റവും വിവിധ കലാപരിപാടികളും സമ്മേളനത്തെ വര്‍ണാഭമാക്കി. മതാദ്ധ്യപകരും പി.ടി.എ ഭാരവാഹികളും കൈക്കാരന്മാരും പ്രോഗ്രാമിനു നേതൃത്വം നല്‍കി. എല്ലാ ക്ലാസ്സുകളിലുള്ളവര്‍ക്കും സ്‌കോളര്‍ഷിപ്പുകളും മുഴുവന്‍ ഹാജര്‍ ലഭിച്ച കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും പ്രത്യേകം സമ്മാനങ്ങള്‍ നല്‍കി. മെല്‍ബിന്‍ മാത്യൂസ് കുന്നത്തിളായില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ മികച്ച വിദ്യാര്‍ത്ഥിക്കുള്ള പുരസ്‌കാരത്തിനു അര്‍ഹനായി.
ഉഴവൂര്‍ കോളജ് പ്രന്‍സിപ്പലായി നിയമിതയായ ഡോ. സിന്‍സി ജോസഫിനു മാതൃഇടവകയുടെ സ്വീകരണം സമ്മേളനത്തിനു   മുമ്പായി നല്കി. കൈക്കാരന്മാര്‍ പൊന്നാടയണിയിച്ചു. ഡോ. സിന്‍സി നന്ദി പറഞ്ഞു.

Previous Post

മാന്നാനത്ത് തിരുബാലസഖ്യം, മിഷന്‍ലീഗ്, സംഘടനകളുടെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം നടത്തി

Next Post

കോട്ടയം അതിരൂപതാ ദിനാഘോഷങ്ങള്‍ സെപ്റ്റംബര്‍ 1 ന് തൂവാനിസയില്‍

Total
0
Share
error: Content is protected !!