ക്‌നാനായ റീജീയന്‍ വിവാഹ ഒരുക്ക കോഴ്‌സ് ബെന്‍സന്‍വില്‍ ഇടവകയില്‍ നടത്തപ്പെട്ടു

ചിക്കാഗോ: ക്‌നാനായ കാത്തലിക് റീജിയന്റെ നേതൃത്വത്തില്‍ വിവാഹ ഒരുക്ക പ്രീ മാര്യേജ്‌കോഴ്‌സ് മൂന്ന് ദിവസങ്ങളിലായി ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ നടന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമായി അമ്പതോളം യുവജനങ്ങള്‍ ഇതില്‍ പങ്കെടുത്തു. അവര്‍ക്കായി ഫാ.തോമസ്മുളവനാല്‍, ഫാ. അബ്രാഹം മുത്തോലത്ത്, ഫാ. സിജു മുടക്കോടിയില്‍, റ്റോണി പുല്ലാപ്പള്ളി, ബെന്നി കാഞ്ഞിരപ്പാറ, ജയ കുളങ്ങര, ലിന്‍സ് താന്നിച്ചുവട്ടില്‍, ആന്‍സി ചേലയ്ക്കല്‍, ലീനു പടിക്കപറമ്പില്‍, ജെറി & ഷെറില്‍ താന്നിക്കുഴിപ്പില്‍, ഷിബു&നിമിഷ കളത്തിക്കോട്ടില്‍ എന്നിവര്‍ വിവിധ ക്ലാസ്സുകള്‍ നയിച്ചു. സമാപന ദിവസമായ ഞായറാഴ്ച വി.കുര്‍ബ്ബാനയ്ക്ക് ശേഷം അസി.വികാരി ഫാ.ബിന്‍സ് ചേത്തലില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഇടവകയുടെ കൈക്കാരന്‍മാരായ തോമസ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പള്ളില്‍, സാബു മുത്തോലം, ജെന്‍സന്‍ ഐക്കരപ്പറമ്പില്‍, കിഷോര്‍ കണ്ണാല എന്നിവര്‍ ഈ കോഴ്‌സിനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

 

Previous Post

കുഞ്ഞിപ്പൈതങ്ങള്‍ക്ക് സാന്റാ വിരുന്ന് ഒരുക്കി ബെന്‍സന്‍വില്‍ ഇടവക

Next Post

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയിലെ തിരുബാലസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ ‘ ലഞ്ച് വിത്ത് സാന്റാ’ വിജയകരമായി നടത്തി

Total
0
Share
error: Content is protected !!