ക്നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ മലബാര്‍ മേഖലയിലെ ഷെയര്‍ ഹോള്‍ഡേഴ്സ് സമ്മേളനം, കുടിശിക നിവാരണം, അംഗങ്ങളുടെ കുട്ടികളില്‍ 10, പ്ലസ് 2, പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്, എ-വണ്‍ ലഭിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡ് ദാനം, ലാഭവിഹിത വിതരണം എന്നിവ 2024 ഒക്ടോബര്‍ മാസം 20-ാം തീയതി 3 പി.എം. ന് ലൂര്‍ദ് മാതാ ചര്‍ച്ച് പാരീഷ് ഹാളില്‍ വെച്ച് മാലക്കല്ല് ബ്രാഞ്ച് അഡൈ്വസറി കമ്മറ്റിയുടെ ആഭ്യമുഖ്യത്തില്‍ നടത്തപ്പെടുന്നു. ക്നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ചെയര്മാന് പ്രൊഫ. ജോയി മുപ്രാപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം രാജപുരം ഫൊറോന വികാരി ഫാ. ജോസ് അരീച്ചിറ ഉദ്ഘാടനം നിര്‍വഹിക്കും.
വായ്പാ കുടിശിക ഉള്ളവര്‍ക്ക് ഒറ്റ തവണ തീര്‍പ്പാക്കല്‍ നടപ്പിലാക്കുന്നതിനുവേണ്ടി അന്നേ ദിവസം രാവിലെ 11.30 ന് ബ്രാഞ്ച് ഓഫീസില്‍ അദാലത്ത് ഉണ്ടായിരിക്കുന്നതാണ്. ഈ അവസരം ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്ന് എല്ലാ വായ്പ കുടിശികക്കാരോടും ആവശ്യപ്പെടുന്നു.