ക്‌നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി

കോട്ടയം: ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ
12-ാമത് വാര്‍ഷിക പൊതുയോഗം കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോന ചര്‍ച്ച് പാരീഷ് ഹാളില്‍ വെച്ച് നടത്തി. സൊസൈറ്റി ചെയര്‍മാന്‍ പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ തോമസ് ഫിലിപ്പ് പീടികയില്‍, ഡയറക്ടര്‍ തോമസ് ജോസഫ് മുളയ്ക്കല്‍, മാനേജിംഗ് ഡയറക്ടര്‍ ബെന്നി പോള്‍, ജനറല്‍ മാനേജര്‍ ജോസ് പി. ജോര്‍ജ് പാറടിയില്‍, ഓഡിറ്റര്‍ ജോസ് മാവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.
2023-24 വര്‍ഷ കാലയളവില്‍ സൊസൈറ്റിയുടെ മൊത്തം ബിസിനസ്സ് 183 കോടി രൂപയായി വര്‍ദ്ധിച്ചു. കൂടാതെ അറ്റാദായം മുന്‍ വര്‍ഷത്തെ 2.49 കോടി രൂപയില്‍നിന്ന് 4.27 കോടി രൂപയായി വര്‍ദ്ധിച്ചു. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതിന് വേണ്ടി ഇടുക്കി ജില്ലയിലെ അണക്കരയില്‍ പുതിയ ബ്രാഞ്ച് തുറന്നു. രാജ്യത്തെ മികച്ച ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസികള്‍ ലഭ്യമാക്കി വരുന്നു. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ സൊസൈറ്റിയുടെ മൊത്തം ബിസിനസ്സ് 1000 കോടി രൂപയില്‍ എത്തിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്.
ഡയറക്ടര്‍മാരായ ഡോ.സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ., ബിനോയി മാത്യു ഇടയാടിയില്‍, സൈമണ്‍ സേവ്യര്‍ മണപ്പള്ളില്‍, ടോമി മാത്യു കൊച്ചാനയില്‍, ഡോ. ലൂക്കോസ് ജോര്‍ജ് പുത്തന്‍പുരയ്ക്കല്‍, ഷൈജി കുര്യാക്കോസ് ഓട്ടപ്പള്ളില്‍, ബേബി സൈമണ്‍ മുളവേലിപ്പുറത്ത്, ജെയിംസ് തോമസ് മലേപ്പറമ്പില്‍, ജോസഫ് കുര്യന്‍ തൊട്ടിയില്‍, സൈമണ്‍ പി.കെ. പാഴൂക്കുന്നേല്‍, ജോണി ചെറിയാന്‍ കണ്ടാരപ്പള്ളില്‍, ഷോണി പി. ജേക്കബ് പുത്തൂര്‍, ജോണ്‍ പി.കെ. പുത്തന്‍കണ്ടത്തില്‍, മത്തായി വി. ജോര്‍ജ് (ടോമി) വാണിയംപുരയിടത്തില്‍, മേഴ്‌സി മാത്യു പാലച്ചുവട്ടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Previous Post

നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

Next Post

ക്‌നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു

Total
0
Share
error: Content is protected !!