കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ ക്നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ക്നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ 14-ാമത്തെ ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെയും മാതാപിതാക്കളുടെയും പ്രഥമയോഗം സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഓണ്‍ലൈനായി നടത്തപ്പെട്ടു. കാര്‍ട്ട് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ക്നാനായ സ്റ്റാര്‍സ് പ്രോഗ്രാമിന്റെ ദര്‍ശനവും പ്രവര്‍ത്തനരീതികളും അവതരിപ്പിച്ചു. ക്നാനായ സ്റ്റാര്‍സ് പ്രോഗ്രാം ഫെസിലിറ്റേറ്റര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍ പുതിയ ബാച്ചിലെ അംഗങ്ങളെ സ്വാഗതം ചെയ്തു. തുടര്‍ന്ന് കുട്ടികളും മാതാപിതാക്കളും പരിചയപ്പെടുത്തുകയും സിസ്റ്റര്‍ ടോം മേരി പുതിയ ബാച്ചിന്റെ ലീഡ് മെന്ററായി ചുമതല ഏല്ക്കുകയും ചെയ്തു. തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു രൂപരേഖ തയ്യാറാക്കി. കാര്‍ട്ട് മെന്റേഴ്സും കുട്ടികളും ഉള്‍പ്പടെ 62 പേര്‍ യോഗത്തില്‍ പങ്കെടുത്തു.