ക്‌നാനായ റീജിയന്‍ റ്റീന്‍എയ്‌ജേഴ്‌സിന് ഉണര്‍വേകി ‘ റൂട്ടഡ്24 ‘കൂട്ടായ്മ

ചിക്കാഗോ: ക്‌നാനായ റീജിയന്‍ റ്റീന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ റ്റീന്‍ മിനിസ്ട്രി കുട്ടികള്‍ക്കായി നടത്തിയ മൂന്നാമത് ‘ റൂട്ടഡ് 24 ‘ കോണ്‍ഫ്രന്‍സിന് ആവേശോജ്ജ്വലമായ സമാപനം. നാല് ദിവസമായി നടന്ന കോണ്‍ഫന്‍സ് ക്‌നാനായ റീജിയന്‍ ഡയറക്ടറും ഫൊറോന വികാരിയുമായ ഫാ.തോമസ് മുളവനാല്‍ സംഗമം ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് പള്ളി വികാരി ഫാ. സിജു മുടക്കോടിയില്‍,ഡിട്രോയിറ്റ് പള്ളി വികാരി ഫാ. ജോസ് തറയ്ക്കല്‍, ഫാ. ബിന്‍സ് ചേത്തലില്‍, ഫാ. ബിബിന്‍ കണ്ടോത്ത്, സി.സനുജ, കോര്‍ഡിനേറ്റര്‍ മാരായ സിറിയക് കീഴങ്ങാട്ട്, മജോ കുന്നശ്ശേരില്‍ എന്നിവരും യുവജനങ്ങളായ വോളന്റിയേഴ്‌സും സന്നിഹിതരായിരുന്നു. കോണ്‍ഫ്രന്‍സില്‍ സാമുദായികവും,വിജ്ഞാന പ്രദവും ഉല്ലാസപ്രദവുമായ പരിപാടികള്‍ കോര്‍ത്തിണക്കി കോണ്‍ഫ്രണ്‍സ് അനുഗ്രഹീതമാക്കി . ക്‌നാനായ റീജീയണിലെ വിവിധ ഇടവകകളിലെയും മിഷനുകളിലെയും റ്റീന്‍ എയ്‌ജേഴ്‌സ് തമ്മിലുള്ള സുഹൃദ്ബന്ധം ശക്തിപ്പെടുത്തുവാന്‍ ഈ കൂടിവരവ് വഴി സാധിച്ചു. അടുത്ത റ്റീന്‍ എയ്‌ജേഴ്‌സ് കോണ്‍ഫ്രണ്‍സ് 2026 ല്‍ നടത്തപ്പെടും.
ലിന്‍സ് താന്നിച്ചുവട്ടില്‍

 

Previous Post

ക്രിസ്തുമസ് സന്ദേശ റാലി ബോണ്‍ നത്താലെ 2 k-24

Next Post

രാജപുരം കോളേജില്‍ ഓള്‍ കേരള മാനേജ്‌മെന്റ് ഫെസ്റ്റ് 2025

Total
0
Share
error: Content is protected !!