കോട്ടയം: ക്‌നാനായ മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ മറ്റൊരു നാഴികക്കല്ലായ ക്‌നാനായ മൈക്രോ ഫിനാന്‍സ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ക്‌നാനായ സൊസൈറ്റിയുടെ ഹെഡ്ഓഫീസില്‍ നടന്ന സമ്മേളനത്തില്‍ ക്‌നാനായ സൊസൈറ്റി ചെയര്‍മാന്‍ പ്രൊഫ. കെ.ജെ. ജോയി മുപ്രാപ്പള്ളില്‍ ഉദ്ഘാടനം ചെയ്തു.
ക്‌നാനായ സൊസൈറ്റി ഡയറക്ടര്‍മാരായ ബിനോയ് ഇടയാടിയില്‍, തോമസ് മുളയ്ക്കല്‍, ഷൈജി ഓട്ടപ്പള്ളില്‍, ജോസ് തൊട്ടിയില്‍, ഷോണി പുത്തൂര്‍, മാനേജിങ് ഡയറക്ടര്‍ ബെന്നി പോള്‍, ജനറല്‍ മാനേജര്‍ ജോസ് പി. ജോര്‍ജ് പാറടിയില്‍, എന്നിവര്‍ സന്നിഹിതരായിരുന്നു.