ക്‌നാനായ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച കടുത്തുരുത്തി ബിസിനസ്സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

കടുത്തുരുത്തി: ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ നവീകരിച്ച കടുത്തുരുത്തി ബിസിനസ് സെന്റര്‍ കണിയാംപറമ്പില്‍ ബില്‍ഡിങ്ങില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജോസ് പുത്തന്‍കാല ഉദ്ഘാടനം ചെയ്തു. ക്‌നാനായ സൊസൈറ്റി വൈസ് ചെയര്‍മാന്‍ ശ്രീ തോമസ് പീടികയില്‍ അധ്യക്ഷത വഹിച്ചു. ക്‌നാനായ സൊസൈറ്റി ഡയറക്ടര്‍ ഡോ. സ്റ്റീഫന്‍ ജോര്‍ജ് ആമുഖപ്രഭാഷണം നടത്തി. ക്‌നാനായ സൊസൈറ്റി ഡയറക്ടര്‍  ബിനോയി ഇടയാടിയില്‍ , മാനേജിംഗ് ഡയറക്ടര്‍  ബെന്നി പോള്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജിന്‍സി എലിസബത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടോമി എം വി , കടുത്തുരുത്തി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്  സാനി കണിയാംപറമ്പില്‍, കടുത്തുരുത്തി വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് രാജേഷ് മൂലയില്‍ , വൈക്കം താലൂക്ക് മോട്ടോര്‍ വര്‍ക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ജെറി കണിയാംപറമ്പില്‍, അഡൈ്വസറി കമ്മിറ്റി പ്രസിഡന്റ്  ജോസ് വെങ്ങാലില്‍, ബ്രാഞ്ച് മാനേജര്‍ ഷീലാമ്മ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ക്‌നാനായ സൊസൈറ്റി ഡയറക്ടര്‍മാരായ  ഷൈജി ഓട്ടപ്പള്ളില്‍, ജോസ് തൊട്ടിയില്‍, ജെയിംസ് മലേപ്പറമ്പില്‍, ജോണി കണ്ടാരപ്പള്ളില്‍, ഷോണി പുത്തൂര്‍,  മേഴ്‌സി മാത്യു പാലച്ചുവട്ടില്‍, ജനറല്‍ മാനേജര്‍ ജോസ് പി ജോര്‍ജ് പാറടിയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Previous Post

അധ്യാപകര്‍ക്കായുള്ള ഏകദിന സെമിനാര്‍ നടത്തപ്പെട്ടു

Next Post

ദൈവസ്നേഹം അനുദിനജീവിതത്തില്‍ പ്രതിഫലിക്കണം: മാര്‍ മാത്യു മൂലക്കാട്ട്

Total
0
Share
error: Content is protected !!