അണക്കര : ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ അണക്കര ബിസിനസ് ഓഫീസ് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയര്‍മാന്‍ പ്രൊഫ ജോയി മുപ്രാപ്പള്ളില്‍ അധ്യക്ഷനായിരുന്നു. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജെ രാജപ്പന്‍ ആദ്യ നിക്ഷേപം സ്വീകരിച്ചു. സൊസൈറ്റി വൈസ് ചെയര്‍മാന്‍ തോമസ് പീടികയില്‍, സൊസൈറ്റി ഡയറക്ടര്‍ ഡോ. സ്റ്റീഫന്‍ ജോര്‍ജ് Ex.MLA, സൊസൈറ്റി മാനേജിംഗ് ഡയറക്ടര്‍ ബെന്നി പോള്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന്‍ ശ്രീ രാരിച്ചന്‍ നീറണാംകുന്നേല്‍ , ചക്കുപള്ളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആന്റണി കുഴിക്കാട്ട്, അണക്കര വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജെയിംസ് റോബര്‍ട്ട് മുള്ളൂര്‍ , കെ.സി.സി ചക്കുപള്ളം യൂണിറ്റ് സെക്രട്ടറിസോണി ജെയിംസ് മക്കോറ , എന്നിവര്‍ പ്രസംഗിച്ചു.
ചക്കുപള്ളം പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാത്യു പട്ടറുകാലായില്‍ , വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി ജോജു കുരുവിള, അണക്കര വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറര്‍ അരവിന്ദാക്ഷന്‍ ചെട്ടിയാര്‍ , ക്‌നാനായ സൊസൈറ്റി ഡയറക്ടര്‍മാരായ ബിനോയി മാത്യു ഇടയാടിയില്‍ , സൈമണ്‍ എം സേവ്യര്‍ മണപ്പള്ളില്‍, ജില്‍മോന്‍ ജോണ്‍ മഠത്തില്‍, തോമസ് ജോസഫ് മുളയ്ക്കല്‍, ഡോ. ലൂക്കോസ് ജോര്‍ജ് പുത്തന്‍പുരയ്ക്കല്‍, ഷൈജി കുര്യാക്കോസ് ഓട്ടപ്പള്ളില്‍ , ബേബി സൈമണ്‍ മുളവേലിപ്പുറത്ത്, ജെയിംസ് തോമസ് മലേപ്പറമ്പില്‍, ജോസഫ് കുര്യന്‍ തൊട്ടിയില്‍ , ജോണി ചെറിയാന്‍ കണ്ടാരപ്പള്ളി, ഷോണി പി ജേക്കബ് പുത്തൂര്‍, ക്‌നാനായ സൊസൈറ്റി ജനറല്‍ മാനേജര്‍ ജോസ് പി ജോര്‍ജ് പാറടിയില്‍, ചീഫ് മാനേജര്‍ ലൂക്കോസ് കെ എല്‍ ഐക്കരപ്പറമ്പില്‍, റിക്കവറി മാനേജര്‍ ടിമ്മി ജോണ്‍ നെടുംതൊട്ടിയില്‍ , അണക്കര ബ്രാഞ്ച് മാനേജര്‍ അജീന സാബു ചേന്നാത്ത് , ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ അഞ്ജലി സജി തൊട്ടിയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.