ഏപ്രില്‍ 4 വെള്ളിയാഴ്ച രാവിലെ അബ്ബാസ്സിയ യുണൈറ്റഡ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ച് സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് ഡേ അഞ്ചു സോണുകളില്‍ ആയി വിപുലമായ ഘോഷയാത്രയോടെ ആരംഭിച്ചു. ക്‌നാനായ ആചാരങ്ങളും, 1980 ന് മുമ്പുള്ള ജീവിതശൈലിയും ആയിരുന്നു ഘോഷയാത്രയുടെ Theme. ഉത്സവാന്തരീക്ഷം സൃഷ്ടിച്ച ഘോഷയാത്രയില്‍ കുവൈറ്റിലെ വിവിധ യൂണിറ്റില്‍ നിന്നുള്ള അംഗങ്ങള്‍ മത്സരാവേശത്തോടെ പങ്കെടുത്തു. കണ്ണിന് ഇമ്പമാര്‍ന്ന ദൃശ്യാവിഷ്‌കാരം പരിപാടിയുടെ മുഖ്യ ആകര്‍ഷണം ആയിരുന്നു.
അബ്ബാസിയ അസിസ്റ്റന്റ് വികാരി Rev. Fr. Anoop Abraham – Knanaya Vibrance 2025 ഉദ്ഘാടനം ചെയ്തു. KKCA പ്രസിഡന്റ് ജോസുകുട്ടി പുത്തന്‍തറയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ജോജി ജോയി പുലിയന്‍മാനായില്‍ സ്വാഗതം ആശംസിക്കുകയും, ട്രെഷര്‍ അനീഷ് ജോസ് മുതലു പിടിയില്‍ നന്ദിയും പറഞ്ഞു.
സോണ്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. Knanaya Vibrance Entertainment ഭാഗമായി സംഘടിപ്പിച്ച 100 ല്‍ പരം അംഗങ്ങള്‍ പങ്കെടുത്ത ഫ്‌ലാഷ് മോബ്, പരിപാടിയുടെ മുഖ്യ ആകര്‍ഷണം ആയിരുന്നു. ഇതിനു നേതൃത്വം കൊടുത്ത രമ്യ ജിക്കു തടത്തിലിനെ കമ്മിറ്റി അഭിനന്ദിച്ചു.
പ്രായ ഭേദമെന്യേ നടത്തിയ കായിക മത്സരങ്ങള്‍, Couple Games, ആവേശഭരിതമായ Zone അടിസ്ഥാനത്തിലുള്ള വടംവലി എന്നിവ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കായിക മത്സരങ്ങള്‍ കോര്‍ട്ട് മാനേജേഴ്‌സ് നിയന്ത്രിച്ചു. KKCA വൈസ് പ്രസിഡന്റ് ആല്‍ബിന്‍ ജോസ് അത്തിമറ്റത്തില്‍, ജോയിന്‍ സെക്രട്ടറി ഷിബു ജോണ്‍ ഉറുമ്പനാനിക്കല്‍, ജോയിന്‍ ട്രെഷര്‍ ജോണി ജേക്കബ് ചെന്നാട്ട്, വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായ ഡോണ തോമസ് തയ്യില്‍, ലിഫിന്‍ ഫിലിപ്പ് നല്ലുവീട്ടില്‍, ജൂണി ഫിലിപ്പ് വെട്ടിക്കല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.