കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭ്യമുഖ്യത്തില്‍ KKCA സെവന്‍സ് ഫുട്‌ബോള്‍ ആരവം2025 എന്ന പേരില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. നവംബര്‍ 14 വെള്ളിയാഴ്ച്ച മംഗഫ് സബാഹിയ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് സോണുകളില്‍ നിന്നായി ഇരുപതോളം ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ഫുട്ബാള്‍ മത്സരത്തിന്റെ ഉദ്ഘാടനം KKCA പ്രസിഡന്റ് ജോസുകുട്ടി പുത്തന്‍തറ നിര്‍വഹിച്ചു. KKCA സെവന്‍സ് ഫുട്‌ബോള്‍ ആരവം 2025 ന് ജനറല്‍ സെക്രട്ടറി ജോജി ജോയ് പുലിയന്‍മാനാ യില്‍ സ്വാഗതവും അനീഷ് എം ജോസ് മുതലുപിടിയില്‍ നന്ദിയും പറഞ്ഞു. KKCA ഭാരവാഹികളായ ആല്‍ബിന്‍ ജോസ് അത്തിമറ്റത്തില്‍ , ഷിബു ജോണ്‍ ഉ റുമ്പനാനിക്കല്‍, ജോണി ജേക്കബ് ചേന്നാട്ട്, ഡോണ തോമസ് തയ്യില്‍, ലിഫിന്‍ ഫിലിപ്പ് നല്ലു വീട്ടില്‍ , ജൂണി ഫിലിപ്പ് വെട്ടിക്കല്‍, ബൈജു തേവര്‍ക്കാട്ടുകുന്നേല്‍, സെമി ജോണ്‍ ചവറാട്ട് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.








