കിടങ്ങൂര്‍ :ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കര്‍ഷക ഫൊറം കിടങ്ങൂര്‍ ഫൊറോനാതല കര്‍ഷക സെമിനാര്‍ ചെറുകര സെന്റ് മേരീസ് പള്ളി ഹാളില്‍ വച്ചു നടത്തി. സെമിനാര്‍ കോട്ടയം രൂപത വികാരി ജനറാള്‍ റവ:ഫാദര്‍ മൈക്കിള്‍ വെട്ടിക്കാട്ട് ഉല്‍ഘാടനം ചെയ്തു. കെ.സി.സി. കിടങ്ങൂര്‍ ഫൊറോന പ്രസിഡന്റ് അഡ്വ. ഷൈബി അലക്‌സ് കണ്ണാമ്പടം അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി. പ്രസിഡന്റ് ബാബു പറമ്പിടത്തുമലയില്‍ മുഖ്യപ്രഭാഷണം നടത്തി. ചെറുകരയൂണിറ്റ് ചാപ്ലിന്‍ ഫാദര്‍ ബെന്നി കന്നുവെട്ടിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.സി.സി. അതിരൂപത ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം, കര്‍ഷക ഫൊറം രൂപത ചെയര്‍മാന്‍ എം.സി. കുര്യാക്കോസ്, കെ.സി.വൈ.എല്‍ അതിരൂപത ജോയിന്റ് സെക്രട്ടറി ബൈറ്റി തോമസ്, കെ.സി.സി. ഫൊറോനസെക്രട്ടറി ഷിജൂ ജോസ് മണ്ണൂക്കുന്നേല്‍ കെ.സി.വൈഎല്‍ ഫൊറോന പ്രസിഡന്റ് അലക്‌സ് ബെന്നി എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. വിവിധയിനംനാടന്‍ പച്ചക്കറി വിത്തുകളുടെ വിതരണം കെ.സി. ഡബ്ല്യുഎ അതിരൂപത സെക്രട്ടറി സില്‍ജി സജി നിര്‍വഹിച്ചു. കിടങ്ങൂര്‍ കൃഷിഭവന്‍ ഓഫീസര്‍ ശ്രീമതി പാര്‍വതി കാര്‍ഷീക രംഗത്തെ പ്രതിസന്ധികളും പരിഹാരങ്ങളും എന്നവിഷയത്തെ ആസ്പതമാക്കി ക്ലാസ്സെടുത്തു കര്‍ഷക ഫൊറം ഫൊറോന കണ്‍വീനര്‍ ജോണ്‍ മാവേലി സ്വാഗതവും, കെ.സി.സി. ചെറുകര യൂണിറ്റ് പ്രസിഡന്റ് ജോണി വെട്ടത്ത് കൃതജ്ഞതയും പറഞ്ഞു.
അറുപത് വയസ് കഴിഞ്ഞ മുഴുവന്‍ കര്‍ഷകര്‍ക്കും , കര്‍ഷകതൊഴിലാളികള്‍ക്കും പ്രതിമാസം പതിനായിരം രൂപ പെന്‍ഷന്‍ നല്‍കണമെന്നും, കാര്‍ഷീക രംഗത്തെ സമഗ്ര വികസനത്തിനായി പ്രത്യോക കാര്‍ഷിക ബഡ്ജറ്റ് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ അവതരിപ്പിക്കണമെന്നും, വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്നും മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാനുള്ള കുറ്റമറ്റ സമഗ്ര നടപിടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും സെമിനാര്‍ അംഗീകരിച്ച വ്യത്യസ്ഥ പ്രമേയങ്ങളിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു.