കിടങ്ങൂര്‍ സെന്‍്റ്.മേരീസ് ഹയര്‍ സെക്കണ്ടറിസ്കൂളിന്‍്റെ 117-ാമത് വാര്‍ഷികാഘോഷങ്ങള്‍ പാലാ അല്‍ഫോന്‍ സാ കോളേജ് പ്രിന്‍സിപ്പാള്‍ റവ.ഡോ. ഷാജിപുന്നത്താനത്തുകുന്നേല്‍ഉദ്ഘാടനം ചെയ്തു. വാര്‍ഷികസമ്മേളനത്തില്‍ സ്കൂള്‍മാനേജര്‍ ഫാ.ജോസ്നെടുങ്ങാട്ട് അധ്യക്ഷതവഹിച്ചു. കോട്ടയം അതി.കോര്‍പ്പറേറ്റ്എഡ്യൂക്കേഷണല്‍സെക്രട്ടറി റവ.ഡോ.തോമസ്പുതിയകുന്നേല്‍ മുഖ്യ പ്രഭാഷണംനടത്തി.പഞ്ചായത്ത്പ്രസിഡന്‍്റ് തോമസ്മാളിയേക്കല്‍,വാര്‍ഡ്മെംബര്‍ കുഞ്ഞുമോള്‍ ടോമി,സൗത്ത്ഏഷ്യന്‍ തായ്കൊണ്ട ഗോള്‍ഡ്മെഡലിസ്റ്റ് മാര്‍ഗരറ്റ്മരിയ റെജി,പി ടി എ പ്രസിഡന്‍്റ് ബോബിതോമസ്,എം.പി.ടി. എ പ്രസിഡന്‍്റ് അജിസാബു,സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഷെല്ലിജോസഫ്,ഹെഡ്മിസ്ട്രസ് ജയ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. തദവസരത്തില്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്ന സോജന്‍ കെ.സി., ജസീന ആന്‍റണി, സുജ ജോസ് ലാബ് അസിസ്റ്റന്‍്റ് സജിഫിലിപ്പ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. കുട്ടികളുടെ കലാവിരുന്ന് പരിപാടികള്‍ക്ക്നിറംപകര്‍ന്നു.