കിടങ്ങൂര്‍: സില്‍വര്‍ജൂബിലി നിറവില്‍ ആയിരിക്കുന്ന കിടങ്ങൂര്‍ സെന്റ്.മേരീസ് എച്ച്.എസ്സ്.എസ്സില്‍ 5- 1-25 ഞായറാഴ്ച പൂര്‍വ്വവിദ്യാര്‍ത്ഥി,അധ്യാപക,അനധ്യാപക ,മാനേജര്‍ സംഗമം സംഘടിപ്പിക്കുന്നു. സംഗമത്തില്‍ വിശിഷ്ടഅതിഥികളായി പ്രശസ്ത സിനിആര്‍ട്ടിസ്റ്റ് ദര്‍ശന,പ്രശസ്ത മലയാളം റാപ്പറും,പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ എം.എസ്.വിഷ്ണു (തിരുമാലി) പങ്കെടുക്കുന്നു.ഉച്ച കഴിഞ്ഞ്3 pm ന് സ്‌കൂള്‍ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന സംഗമത്തിന്റെ പൊതുസമ്മേളനം വൈകുന്നേരം5 മണിക്ക്‌നടത്തപ്പെടും.പൊതുസമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് നെടുങ്ങാട്ട് അധ്യക്ഷതവഹിക്കും.സമ്മേളനത്തില്‍ മുന്‍മാനേജര്‍ മാരേയും,പൂര്‍വ്വഅധ്യാപക ,അനധ്യാപകരെയുംആദരിക്കും.പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കലാപരിപാടികളുംഉണ്ടായിരിക്കും.