മോര്‍ട്ടന്‍ ഗ്രോവ് സെ.മേരീസില്‍ പ്രധാന തിരുനാളിനോടനുബന്ധിച്ചുള്ള കിക്കോഫ് നടത്തപ്പെട്ടു.

ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെ. മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ 2023 ഓഗസ്റ്റ് 12 മുതല്‍ 20 വരെ തീയതികളില്‍ നിശ്ചയിച്ചിരിക്കുന്ന പ്രധാനാ തിരുനാളിന്റെ ധനസമാഹരണ ഉദ്ഘാടനം ഫെബ്രുവരി 12 ഞായറാഴ്ച 10 മണിക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടത്തപ്പെട്ടു.
ഇടവകയിലെ എല്ലാ വനിതകളും പ്രസുദേന്തിമാരായിരിക്കും എന്നതാണ് ഈ തിരുനാളിന്റെ സവിശേഷത.  രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ ബലിയില്‍ ഫാ. ലിജോ കൊച്ചുപറമ്പില്‍ കാര്‍മ്മികത്വം വഹിച്ചു. കുര്‍ബ്ബാനക്കൂശേഷം തിരുന്നാള്‍ നടത്തിപ്പിനും തദനന്തര കാരുണ്യ പ്രവര്‍ത്തികള്‍ക്കുമുള്ള നിയോഗതുകയുമായി ഇടവകയിലെ എല്ലാ വനിതകളും അള്‍ത്തായുടെ മുന്‍പില്‍ സന്നിഹിതരായി. ഇടവക വികാരി ഫാ. തോമസ് മുളവനാല്‍ ഓരോരുത്തരുടെയും പക്കല്‍നിന്നും നിയോഗതുക ഏറ്റുവാങ്ങി.
നൂറുകണക്കിന് വനിത പ്രസുദേന്തിമാര് പങ്കെടുത്ത ചടങ്ങിന്‌ശേഷം ഏവര്‍ക്കും ക്നാനായ ട്രഡീഷണല്‍ സദ്യയായ പിടിയും കോഴിക്കറിയും ഒരുക്കി വനിതകള്‍ കിക്ക് ഓഫ് ദിനം സമൃദ്ധമാക്കി. തലേദിവസം പിടിയുരുട്ടല്‍ ഒരുക്കങ്ങള്‍ക്കായി നിരവധി വനിതാ പ്രതിനിധികള്‍ പള്ളിവക അടുക്കളയില്‍ ഒത്തുകൂടിയിരുന്നു.
കിക്ക് ഓഫിന് നേതൃത്വം നല്‍കിയ വുമണ്‍ മിനിസ്ട്രി സ്‌ക്‌സിക്യൂട്ടിവ് അംഗങ്ങളെയും, വിവിധ തിരുനാള്‍ കമ്മിറ്റിക്കാരേയും, എല്ലാ പ്രസുദേന്തിമാരെയും, കൈക്കാരന്മാരെയും വികാരി ഫാ. തോമസ് മുളവനാല്‍ അഭിനന്ദിക്കുകയും ആത്മീയമായി ഒരുങ്ങിയ നല്ലൊരു തിരുനാളാഘോഷം ആശംസിക്കുകയും ചെയ്തു.

സ്റ്റീഫന്‍ ചോള്ളംബേല്‍ (പി.ആര്‍.ഒ)

 

 

Previous Post

ദൈവവിളി കമ്മീഷന്‍ സെമിനാറിന് തുടക്കം

Next Post

മലബാര്‍ റീജിയണ്‍ തിരുബാലസഖ്യം കലോത്സവം: രാജപുരം ഫൊറോനക്ക് ചാമ്പ്യന്‍ഷിപ്പ്

Total
0
Share
error: Content is protected !!