കെ സി വൈ എല്‍ വെബീനാര്‍ സംഘടിപ്പിച്ചു

കെസിവൈഎല്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ബാങ്കിടപാടുകളുമായി ബന്ധപ്പെട്ട പുതിയ തട്ടിപ്പുകളില്‍ അകപ്പെടാതിരിക്കുവാനായി ഓണ്‍ലൈന്‍ വെബ്ബിനാര്‍ നടത്തപ്പെട്ടു. കെസിവൈല്‍ കോട്ടയം അതിരൂപത ചാപ്ലിന്‍ ഫാ. റ്റീനേഷ് പിണര്‍ക്കയില്‍, ആമുഖ സന്ദേശം നല്‍കുകയും അതിരൂപത വൈസ് പ്രസിഡന്റ് നിതിന്‍ ജോസ് അധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു. ADV. ജിജില്‍ ജോസഫ് വെബീനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും ‘Digital Awareness in the digital age’ എന്ന വിഷയത്തില്‍ ക്ലാസ്സ് നയിച്ചു .സെക്രട്ടറി അമല്‍ സണ്ണി സ്വാഗതവും ജോയിന്റ് സെക്രട്ടറി അലന്‍ ബിജു നന്ദിയും അറിയിച്ച യോഗത്തില്‍ 80 ഓളം അംഗങ്ങള്‍ പങ്കെടുത്തു. കെ.സി.വൈ.എല്‍ അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, സിസ്റ്റര്‍ അഡൈ്വസര്‍ സി.ലേഖ SJC, ഭാരവാഹികള്‍ ആയിട്ടുള്ള ജോണിസ് പി സ്റ്റീഫന്‍, ജാക്‌സണ്‍ സ്റ്റീഫന്‍, അലന്‍ ജോസഫ് ജോണ്‍ ,ബെറ്റി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Previous Post

കൊന്തപ്പത്ത് സമാപനവും യൂദാശ്ലീഹായുടെ നൊവേനത്തിരുനാള്‍ സമാപനവും

Next Post

രുചിക്കൂട്ടുമായി ബി.സി.എമ്മില്‍ നാട്ടുരുചി

Total
0
Share
error: Content is protected !!