ഒരൊറ്റ നിമിഷം കൊണ്ട് എല്ലാം നഷ്ട്ടമായ വയനാട്ടിലെ ജനത്തിന്‍്റെ പുനരധിവാസത്തിനായി കെ സി വൈ എല്‍ കോട്ടയം അതിരൂപത സമിതി രൂപീകരിച്ച പുനരധിവാസ ഫണ്ട് കെ സി ബി സി ക്ക് കൈമാറുന്നതിനായി കോട്ടയം അതിരൂപത നേതൃത്വത്തെ ഏല്‍പ്പിച്ചു. ഒരു മാസം കൊണ്ട് 9,88,060 രൂപ സമാഹരിക്കുവാന്‍ കെ സി വൈ എല്‍ ന് സാധിച്ചു.പുനരധിവാസ ഫണ്ടുമായി സഹകരിച്ച ലോകമെമ്പാടുമുള്ള മുഴുവന്‍ ക്നാനായക്കാര്‍ക്കും യുവജനസുഹൃത്തുക്കള്‍ക്കും അഭ്യൂദയകാംക്ഷികള്‍ക്കും കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്‍്റ് ജോണിസ് പി സ്റ്റീഫന്‍, അതിരൂപത ചാപ്ളയ്ന്‍ ഫാ. റ്റീനേഷ് പിണര്‍ക്കയില്‍, ജനറല്‍ സെക്രട്ടറി അമല്‍ സണ്ണി, ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, സിസ്റ്റര്‍ അഡൈ്വസര്‍ സി.ലേഖ എസ്.ജെ.സി, ഭാരവാഹികളായ നിതിന്‍ ജോസ്, ജാക്സണ്‍ സ്റ്റീഫന്‍, അലന്‍ ജോസഫ് ജോണ്‍ ,ബെറ്റി തോമസ്, അലന്‍ ബിജു എന്നിവര്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.