കെ.സി.വൈ.എല്‍ സ്പോര്‍ട്സ് മീറ്റ്

രാജപുരം: കെ സി വൈ എല്‍ രാജപുരം ഫൊറോനാ സ്പോര്‍ട്സ് മീറ്റ് രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൗണ്ടില്‍ നടത്തപെട്ടു. രാജപുരം ഫൊറോനാ വികാരി ഫാ. മാത്യു കാട്ടിയാങ്കല്‍ ഉദ്ഘടാനം ചെയ്തു. ആവേശകരമായ കായിക മത്സരങ്ങളില്‍ പൂക്കയം, മാലക്കല്ല്, കള്ളാര്‍, രാജപുരം, ചുള്ളിക്കര, കൊട്ടോടി, അയറോട്ട്, ഒടയംച്ചാല്‍ എന്നീ യൂണിറ്റിലെ കായിക താരങ്ങള്‍ പങ്കെടുത്തു. മത്സരത്തില്‍ മാലക്കല്ല് യൂണിറ്റ് ഒന്നാം സ്ഥാനവും, രാജപുരം യൂണിറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മാത്യു, അബ്രഹാം രാജേഷ് , അലീന , ജിനോ , ബ്രിസ്റ്റോ, ലൂക്കോസ് കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഫൊറോന ചാപ്ളിയന്‍ ഫാ അബ്രഹാം പുതുകുളത്തില്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.

 

Previous Post

വീട് നിര്‍മ്മിച്ചു നല്‍കി

Next Post

സന്ന്യാസിനി സമൂഹം പ്രതിനിധികള്‍ക്കായി നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!