കോട്ടയം: കെ.സി.വൈ.എല്‍ സംഘടനയുടെ 2024-25 പ്രവര്‍ത്തന വര്‍ഷത്തിലെ 4 ാമത് സെനറ്റ് സമ്മേളനം ബി.സി.എം കോളജിലെ സിസ്റ്റര്‍ സാവിയോ മെമ്മോറിയല്‍ ഹാളില്‍ നടത്തപ്പെട്ടു. കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത പ്രസിഡന്‍്റ് ജോണീസ് പി. സ്റ്റീഫന്‍ പാണ്ടിയാംകുന്നേല്‍ അധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപത വികാരി ജനറാലും ദീപിക എം.ഡിയുമായ ഫാ മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു . കെ.സി.വൈ.എല്‍ അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് പതാക ഉയര്‍ത്തി . കെ.സി.വൈ.എല്‍ അതിരൂപത ചാപ്ളയിന്‍ ഫാ.മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ ആമുഖ സന്ദേശം നല്‍കി. അതിരൂപത ജനറല്‍ സെക്രട്ടറി അമല്‍ സണ്ണി സ്വാഗതവും, വൈസ് പ്രസിഡന്‍്റ് ജാക്സണ്‍ സ്റ്റീഫന്‍ നന്ദിയും പറഞ്ഞു. യോഗത്തില്‍ ക്നാനായ സമുദായത്തില്‍ നിന്ന് ആദ്യമായി ദീപികയുടെ എം.ഡി എന്ന പദവിയിലേക്ക് എത്തിച്ചേര്‍ന്ന ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിനെ സെനറ്റ് ആദരിച്ചു. ഇതോടൊപ്പം കെ.സി.വൈ.എല്‍ന്‍്റെ ചാപ്ളിയനായി നിയമിതനായ ഫാ.മാത്തുക്കുട്ടി കുളക്കാട്ടുകുടിയിലിനെ സ്വീകരിക്കുകയും ചെയ്തു. സമ്മേളനത്തില്‍ കെ.സി.വൈ.എല്‍ അതിരൂപത വൈസ് പ്രസിഡന്‍്റ് നിതിന്‍ ജോസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി അമല്‍ സണ്ണി റിപ്പോര്‍ട്ടും, ട്രഷറര്‍ അലന്‍ ജോസഫ് ജോണ്‍ കണക്കും അവതരിപ്പിച്ചു.കെ.സി.വൈ.എല്‍ അതിരുപതാ പ്രസിഡന്‍്റ് ജോണിസ് പി.സ്റ്റീഫന്‍ കെ.സി.വൈ.എല്‍ന്‍്റെ നിലവിലുള്ള ബൈലോ യില്‍ വരുത്തേണ്ട ഭേദഗതികള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചകള്‍ നടത്തുകയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.ക്നാനായ സമുദായം നൂറ്റാണ്ടുകളായി പിന്തുടരുകയും സംരക്ഷിക്കുകയും ചെയ്യുന്ന ആചാര അനുഷ്ഠാങ്ങള്‍ തങ്ങളുടേതാണെന്ന് വരുത്തി തീര്‍ക്കാന്‍ പല കോണുകളില്‍ നിന്നും നടക്കുന്ന ശ്രമങ്ങളെ സെനെറ്റ് അപലപിക്കുകയും ക്നാനായ യുവജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി കൊണ്ട് പ്രമേയം പാസ്സാക്കുകയും ചെയ്തു. ജോയിന്‍്റ് സെക്രട്ടറി ബെറ്റി തോമസ് നന്ദി പറഞ്ഞു.
കെ.സി.വൈ.എല്‍ സെനറ്റ് യോഗവും ഫാ.മൈക്കിള്‍ വെട്ടികാട്ടിന് സ്വീകരണവും
