തെള്ളകം: കെ.സി.വൈ.എല്‍ സംഘടനയുടെ 2024-25 പ്രവര്‍ത്തന വര്‍ഷത്തിലെ 5-ാം മത് സെനറ്റ് സമ്മേളനം ചൈതന്യ പാസ്റ്ററല്‍ സെന്‍്ററില്‍ നടത്തി. കോട്ടയം അതിരൂപത പ്രസിഡന്‍്റ് ജോണീസ് പി. സ്റ്റീഫന്‍ പാണ്ടിയാംകുന്നേല്‍ അധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍. മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു .
അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് കെ.സി.വൈ.എല്‍ പതാക ഉയര്‍ത്തി.െ അതിരൂപത ചാപ്ളയിന്‍ റവ. ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ ആമുഖ സന്ദേശം നല്‍കി. അതിരൂപത ജനറല്‍ സെക്രട്ടറി അമല്‍ സണ്ണി സ്വാഗതവും, വൈസ് പ്രസിഡന്‍്റ് നിതിന്‍ ജോസ് നന്ദിയും പറഞ്ഞു.
സമ്മേളനത്തില്‍ ജോയിന്‍്റ് സെക്രട്ടറി ബെറ്റി തോമസ് റിപ്പോര്‍ട്ടും ട്രഷറര്‍ അലന്‍ ജോസഫ് ജോണ്‍ കണക്കും അവതരിപ്പിച്ചു. അതിരൂപത വൈസ് പ്രസിഡന്‍്റ് ജാക്സണ്‍ സ്റ്റീഫന്‍ യോഗം നിയന്ത്രിച്ചു. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്‍്റ് ജോണീസ് പി.സ്റ്റീഫന്‍ കെ.സി.വൈ.എല്‍ ന്‍്റെ നിലവിലുള്ള ബൈലോയില്‍ വരുത്തേണ്ട ഭേദഗതികള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചകള്‍ നടത്തുകയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.
കെ.സി.വൈ.എല്‍ സെനറ്റ്
