കെസിവൈഎല്‍ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യുവജനദിനാഘോഷവും ഫ്രഞ്ച് സര്‍ക്കാറിന്റെ തൊണ്ണൂറ്‌ലക്ഷം രൂപയുടെ മേരി ക്യൂറി പി എച്ച് ഡി റിസര്‍ച്ച് ഫെലോഷിപ്പിന് അര്‍ഹനായ മുന്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി ജസ്വിന്‍ ജിജി കിഴക്കേപ്പുറത്തിന് അനുമോദനവും സംഘടിപ്പിച്ചു. രാജപുരം ഫൊറോന വികാരി ഫാ. ജോസ് അരിച്ചിറ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ജെസ്വിന് ഉപഹാരം കൈമാറുകയും ചെയ്തു. സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ റജീനയുടെ നേതൃത്വത്തില്‍ നവാഗതരെ കൊന്ത നല്‍കി യൂണിറ്റിലേക്ക് സ്വാഗതം ചെയ്തു. കെസിവൈഎല്‍ സംഘടനയെകുറിച്ച് അതിരൂപത ജോയിന്‍ സെക്രട്ടറി അലന്‍ കാട്ടാമല ക്ലാസ് നയിച്ചു. പ്രസിഡണ്ട് ബെന്നറ്റ് പേഴുംകാട്ടില്‍ അധ്യക്ഷനായിരുന്നു. മരീസാ പുല്ലാഴിയില്‍, അബിയാ മരുതൂര്‍, ജോണ്‍സ് കൊളക്കോറ്റില്‍, ജോസഫ് ആണ്ടുമ്യാലില്‍, കിരണ്‍ ചേരുവേലില്‍, ഫിയോണ പാറയില്‍, ഡോ. അഖില്‍ പൂഴിക്കാലായില്‍ എന്നിവര്‍ നേതൃത്വം നല്‍കി.