കെസിവൈഎല്‍ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മഴയാത്ര നടത്തി

പ്രകൃതിയും മഴയും ആസ്വദിക്കുക എന്ന ലക്ഷ്യത്തോടുകൂടി കെസിവൈഎല്‍ രാജപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പൈതല്‍ മലയിലേക്ക് മഴയാത്ര നടത്തി. രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബോട്ടണി അധ്യാപികയും കെസിവൈഎല്‍ സെക്രട്ടറിയുമായ മരീസാ പുല്ലാഴിയില്‍ കാടുകളിലെ വിവിധ സസ്യജാലങ്ങളെ അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തി നല്‍കി. നാല്പതോളം അംഗങ്ങള്‍ പങ്കെടുത്ത യാത്രയ്ക്ക് പ്രസിഡണ്ട് ബെന്നറ്റ് പേഴുംകാട്ടില്‍, അബിയ മരുതൂര്‍, ജോണ്‍സ് കൊളക്കോറ്റില്‍, ഷാരോണ്‍ കവുന്നുംപാറയില്‍, ഡോ.അഖില്‍ പൂഴിക്കാലായില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Previous Post

ചെറുകര: വളളിച്ചിറ വണ്ടംമാക്കില്‍ മേരി തോമസ്

Next Post

കരിങ്കുന്നം ഇടവകയില്‍ നേതൃത്വകൂട്ടായ്മയും അജപാലന മാര്‍ഗ്ഗരേഖാരൂപീകരണവും നടത്തി

Total
0
Share
error: Content is protected !!