കെ.സി.വൈ. എല്‍ രാജപുരം ഫൊറോന യുവജനദിനാഘോഷവും സുറിയാനി പാട്ട് മത്സരവും നടത്തി

കെസിവൈഎല്‍ രാജപുരം ഫൊറോന സമിതിയുടെയും കള്ളാര്‍ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കള്ളാറില്‍വച്ച് രാജപുരം ഫൊറോനതല യുവജനദിനാഘോഷവും സുറിയാനി പാട്ട് മത്സരവും അരങ്ങേറി. ഫൊറോന പ്രസിഡണ്ട് ബെന്നറ്റ് പേഴുംകാട്ടില്‍ അധ്യക്ഷനായ സമ്മേളനം കെ സി വൈ എല്‍ മലബാര്‍ റീജിയണ്‍ ചാപ്ലിയന്‍ ഫാ. സൈജു മേക്കര ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ജോസഫ് അരിച്ചിറ അനുഗ്രഹ പ്രഭാഷണം നടത്തി. ഫ്രഞ്ച് സര്‍ക്കാരിന്റെ മേരി ക്യൂറി റിസര്‍ച്ച് ഫെലോഷിപ്പ് നേടിയ രാജപുരം ഇടവകാംഗം ജസ്വിന്‍ ജിജി കിഴക്കേപ്പുറത്തിന് സമ്മേളനം അനുമോദനം നല്‍കി. ഫൊറോന ഡയറക്ടര്‍ ലിജോ വെളിയംകുളം പതാക ഉയര്‍ത്തി. തനിമയില്‍ യുവത്വം എന്ന വിഷയത്തില്‍ അനിറ്റ തേവര്‍ക്കാട്ട്കുന്നേല്‍ അലന്‍ കാട്ടാമല എന്നിവര്‍ ക്ലാസ് നയിച്ചു. സുറിയാനി പാട്ട് മത്സരത്തില്‍ മാലക്കല്ല് യൂണിറ്റ് ഒന്നാം സ്ഥാനവും രാജപുരം കള്ളാര്‍ യൂണിറ്റുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. ഫാ. ജോസ് തറപ്പുതൊട്ടിയില്‍, ഫാ. സനീഷ് കയ്യാലക്കകത്ത്, ഫാ. സണ്ണി ഉപ്പന്‍, അബിയ മരുതൂര്‍, ജെയിംസ് ഒരപ്പാങ്കല്‍, പെണ്ണമ്മ ജെയിംസ്, ടോമി വാണിയംപുരയിടത്തില്‍, ജിന്‍സി ഓണശ്ശേരില്‍, അശ്വിന്‍ ചാഴിശ്ശേരില്‍, സിസ്റ്റര്‍ ഷാന്റി, ആല്‍ബിന്‍ അടിയായിപള്ളിയില്‍, ജോണ്‍സണ്‍ ചെറുപച്ചിക്കര, അബിന ആനിമൂട്ടില്‍, തോമസ് ഓണശ്ശേരില്‍, സിസ്റ്റര്‍ ഇവാനിയ എന്നിവര്‍ പ്രസംഗിച്ചു.

Previous Post

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ എ പ്ലസ് വിജയികളെ ആദരിച്ചു

Next Post

ഫൊറോന പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!