യുവജനങ്ങളെ സര്‍ക്കാര്‍ ജോലിയിലേക്ക് ആകര്‍ഷിക്കാന്‍ പ്രോത്സാഹനവുമായി രാജപുരം കെ.സി.വൈ.എല്‍

രാജപുരം ഇടവകയിലെ യുവജനങ്ങളെ സര്‍ക്കാര്‍ ജോലിയിലേക്ക് ആകര്‍ഷിക്കാന്‍ പ്രോത്സാഹനവുമായി കെ.സി.വൈ.എല്‍ യൂണിറ്റ് സമിതി. ഇടവകയില്‍ നിന്നും സര്‍ക്കാര്‍ ജോലി ലഭിക്കുന്നവര്‍ക്ക് മുപ്പതിനായിരം രൂപ യൂണിറ്റ് പാരിതോഷികമായി നല്‍കാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ സേനയില്‍ അഗ്നിവീറായി തിരഞ്ഞെടുക്കപ്പെട്ടാല്‍ പതിനായിരം രൂപയും തുടര്‍ന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സ്ഥിരം നിയമനം ലഭിച്ചാല്‍ ഇരുപതിനായിരം രൂപ കൂടി നല്‍കാന്‍ തീരുമാനിച്ചു. ഇടവകയില്‍ നിന്നും സിവില്‍ സര്‍വീസില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം നല്‍കാനാണ് തീരുമാനം. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ പദ്ധതികളും പാരിതോഷികങ്ങളും പ്രഖ്യാപിക്കാന്‍ കെ.സി.വൈ.എല്‍ അതിരൂപത, റീജിയണ്‍, മറ്റ് യൂണിറ്റ് കമ്മിറ്റികള്‍ എന്നിവരോട് കെ.സി.വൈ.എല്‍ രാജപുരം യൂണിറ്റ് അഭ്യര്‍ഥിച്ചു.

സ്കൂള്‍ കുട്ടികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിന് പ്രശസ്ത കരിയര്‍ ഗുരു ഡോ. പി.ആര്‍ വെങ്കിട്ടരാമന്‍്റെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ളാസും തുടര്‍ന്ന് വ്യക്തിപരമായ കരിയര്‍ കൗണ്‍സലിങ്ങും ഒക്ടോബര്‍ പതിനഞ്ചിന് രാജപുരത്ത് നടത്തും.

കഴിവുള്ള യുവജനങ്ങളെ നാട്ടില്‍ മികച്ച ജോലിയില്‍ പ്രവേശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കെ.സി.വൈ.എല്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ യോഗം തീരുമാനിച്ചു. കെ.സി.വൈ.എല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും വിരമിച്ച ടോമി പറമ്പടത്തുമലയിലിന് യൂണിറ്റിന്‍്റെ ഉപഹാരം കൈമാറി. പ്രസിഡന്‍റ് റോബിന്‍ ഏറ്റിയേപ്പള്ളി അധ്യക്ഷനായി. ചാപ്ളിയന്‍ ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍, ഡയറക്ടര്‍ അഖില്‍ പൂഴിക്കാലാ, മരീസാ പുല്ലാഴി, ജെസ്ബിന്‍ ആലപ്പാട്ട്, അഭിയ മരുതൂര്‍, ഡോണ്‍സി മത്തൊനത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

ചുള്ളിക്കര: ഉള്ളാട്ടില്‍ രാജു ലൂക്കോസ്

Next Post

പറമ്പഞ്ചേരി: മുണ്ടയ്ക്കല്‍ ജോയി

Total
0
Share
error: Content is protected !!