പൂതാളി: പെരുകിവരുന്ന ലഹരിയുടെ ഉപയോഗങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ കെ.സി.വൈ.എല്‍ പടമുഖം ഫൊറോനയുടെ നേതൃത്വത്തില്‍ രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി. ഫൊറോന തല ഉദ്ഘാടനം മാര്‍ മാത്യു മൂലക്കാട്ട് പൂതാളി സെന്‍്റ് ജെയിംസ് ക്നാനായ ദേവാലയത്തില്‍ വച്ച് നിര്‍വഹിച്ചു. ഫൊറോന ചാപ്ളയിന്‍ ഫാ: സൈജു പുത്തന്‍പറമ്പില്‍, ഫൊറോന പ്രസിഡന്‍റ് നിതിന്‍ ലൂക്കോസ് , ഫൊറോനാ ഭാരവാഹികളായാ ജിസ്മോന്‍ ജെയിംസ്,അഖില്‍ ബിനു, എബിന്‍ സാജു, സെബിന്‍ ചേ ത്തലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കെ.സി.വൈ.എല്‍ പടമുഖം ഫൊറോന ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി
