തടിയമ്പാട്: ക്നാനായ കാത്തലിക് യൂത്ത് ലീഗിന്‍്റെ 2024-25 പ്രവര്‍ത്തനവര്‍ഷത്തെ അതിരൂപതാതല നേതൃസംഗമം,ഹൈറേഞ്ച് ദര്‍ശന്‍, രണ്ടാമത് സെനറ്റ് എന്നിവ VADIBA LEAD ON എന്ന പേരില്‍ പടമുഖം ഫൊറോന കെ.സി.വൈ.എല്ലിന്‍െറ സഹകരണത്തോടെ മരിയസദന്‍ പാസ്റ്ററല്‍ സെന്‍്ററില്‍ വച്ച് നടത്തപ്പെട്ടു. വിവിധ യൂണിറ്റുകളില്‍ നിന്നായി 177 ഓളം ഭാരവാഹികള്‍ സംബന്ധിച്ചു. അതിരൂപത പ്രസിഡന്‍്റ് ജോണീസ് പി. സ്റ്റീഫന്‍ പാണ്ടിയാംകുന്നേല്‍ അധ്യക്ഷത വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ ഫാ മൈക്കിള്‍ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. കെ.സി.വൈ.എല്‍ ചാപ്ളിയന്‍ ഫാ.റ്റീനേഷ് കുര്യന്‍ പിണര്‍ക്കയില്‍, കെ.സി.വൈ.എല്‍ പടമുഖം ഫൊറോന ചാപ്ളിയന്‍ ഫാ. സൈജു പുത്തന്‍പറമ്പില്‍ , അതിരൂപത സെക്രട്ടറി അമല്‍ സണ്ണി , പടമുഖം ഫൊറോന പ്രസിഡന്‍്റ് നിതിന്‍ നന്ദികുന്നേല്‍ എന്നിവര്‍ രപസംഗിച്ചു. യോഗത്തില്‍ പുതിയ ചാപ്ളിയനായി നിയമിതനായ ഫാ. റ്റിനേഷ് കുര്യന്‍ പിണര്‍ക്കയില്‍ന് ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍ നിയമാവലി കൈമാറി.
ക്നാനായ കുടിയേറ്റ അനുസ്മരണ സന്ദേശ യാത്രയോടനുബന്ധിച്ച് നടത്തിയ റീല്‍ കോമ്പറ്റീഷനില്‍ സമ്മാനം കരസ്ഥമാക്കിയ മാങ്ങിടപ്പള്ളി കെ.സി.വൈ.എല്‍ യൂണിറ്റിന് ക്യാഷ് പ്രൈസ് നല്‍കി. നേതൃസംഗമം ഏറ്റെടുത്തു നടത്തിയ കെ.സി.വൈ.എല്‍ പടമുഖം ഫൊറോനയ്ക്കും തടിയമ്പാട് യൂണിറ്റിനും കഴിഞ്ഞ നാലു വര്‍ഷക്കാലം കെ.സി.വൈ.എല്‍ ചാപ്ളിയനായിരുന്ന ഫാ. ചാക്കോ വണ്ടന്‍കുഴിക്കും അതിരൂപത സമിതിയുടെ ആദരവ് നല്‍കി. കെ സി വൈ എല്‍ അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, അഡൈ്വസര്‍ സി ലേഖ, മറ്റു ഭാരവാഹികളായ നിതിന്‍ ജോസ്, ജാക്സണ്‍ സ്റ്റീഫന്‍,അലന്‍ ജോസഫ് ജോണ്‍, ബെറ്റി തോമസ്, പടമുഖം ഫൊറോന ഡയറക്ടര്‍ ഷാജി കണ്ടച്ചാന്‍കുന്നേല്‍, സെക്രട്ടറി ക്രിസ്റ്റോ കുടുംബക്കുഴിയില്‍,എബിന്‍ മത്തായി, ബെര്‍ണ മരിയ, അഖില്‍ കൊച്ചാപ്പിള്ളി , മരിയസദന്‍ പാസ്റ്ററല്‍ സെന്‍്റര്‍ ഡയറക്ടര്‍ ഫാ. ജോബിന്‍ പ്ളാച്ചേരിപ്പുറത്ത് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
ഇതോടനുബന്ധിച്ച് ചീയപ്പാറ വെള്ളച്ചാട്ടം, പൊന്മുടി ഡാം ,തൂക്കുപാലം എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളും കൂടാതെ തെള്ളിത്തോട്, പടമുഖം,തടിയമ്പാട് യൂണിറ്റുകളും സന്ദര്‍ശിക്കുകയും അവിടുത്തെ കെ.സി.വൈ.എല്‍ അംഗങ്ങളോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. വിവിധ സെക്ഷനുകള്‍ക്ക് ഫാ. റ്റിനേഷ് പിണര്‍ക്കയില്‍ ,സി.ലേഖ എസ്.ജെ.സി, റോബിന്‍ മാത്യു, ജ്യോതിസ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.