മുട്ടം: കെ.സി.വൈ.എല്‍ നേതൃത്വത്തില്‍, മുട്ടം യൂണിറ്റിന്‍്റെ ആതിഥേയത്വത്തില്‍, മുട്ടം സെന്‍്റ് മേരിസ് ദേവാലയത്തില്‍ 7-ാമത് കോട്ടയം അതിരൂപതാതല ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയല്‍ പ്രസംഗമത്സരം സംഘടിപ്പിച്ചു ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് പതാക ഉയര്‍ത്തി ചടങ്ങിന് തുടക്കം കുറിച്ചു. ജനറല്‍ സെക്രട്ടറി അമല്‍ സണ്ണി വെട്ടുകുഴിയില്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
മത്സരത്തിന്‍്റെ സമാപന സമ്മേളനം ന്യൂനപക്ഷ വികസന ധനകാര്യ കോര്പറേഷന് ചെയര്മാന് സ്റ്റീഫന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.. കെ സി വൈ എല്‍ അതിരൂപത പ്രസിഡന്‍്റ് ജോണിസ് പി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു.മ ുട്ടം യൂണിറ്റ് ചാപ്ളയിന്‍ ഫാ സജി പുത്തന്‍പുരക്കല്‍, ഫൊറോന ചാപ്ളയിന്‍ ഫാ ദിപു ഇറപുറത്ത്, ജോയല്‍ ലൂക്ക കുറുപ്പിനകത്ത് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചഗുസ്തി ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഹാട്രിക് സ്വര്‍ണ്ണം നേടിയ ബൈജു ലൂക്കോസ്, വിവിധ റീല്‍ മത്സരങ്ങളില്‍ സമ്മാനം നേടിയവര്‍,പരിപാടി വിജയകരമായി ഏറ്റെടുത്തു നടത്തിയ മുട്ടം യൂണിറ്റ് എന്നിവരെ ആദരിച്ചു.
ഒന്നാം സമ്മാനം 10055 രൂപക്കും എവറോളിങ് ട്രോഫിക്കും ഉഴവൂര്‍ ഇടവകാംഗമായ ഡെന്നി അലക്സ് അര്‍ഹനായി.രണ്ടാം സമ്മാനമായ 7055 രൂപക്കും ട്രോഫിക്കും ഏറ്റുമാനൂര്‍ ഇടവകാംഗമായ ടോണി മാക്കില്‍,മൂന്നാം സമ്മാനമായ 5055 രൂപയ്ക്കും ട്രോഫിക്കും പിറവം ഇടവകാംഗമായ സ്നേഹ സണ്ണി എന്നിവര്‍ അര്‍ഹരായി. 1055 രൂപ വീതമുള്ള പ്രോത്സാഹനസമ്മാനങ്ങള്ജെസ്റ്റി മരിയ സ്റ്റീഫന്‍ (മുട്ടം ), എലിസബത്ത് ജോസ് (വെളിയന്നൂര്‍ ), അതുല്‍ സണ്ണി (ബൈസണ്‍ വാലി ),ജോയാമോള്‍ ബേബി (കള്ളാര്‍ ), സീന സാബു (ഉഴവൂര്‍ ), എമില്‍ തോമസ് (കിടങ്ങൂര്‍ ), ഷേബാ സാബു (ചെറുകര )എന്നിവര്‍ കരസ്ഥമാക്കി.അതിരൂപത സി അഡൈ്വസര്‍ സി ലേഖ എസ്ജെ.സി , ഭാരവാഹികളായ നിതിന്‍ ജോസ്,ബെറ്റി തോമസ്,അലന് ജോസഫ്, മുട്ടം യൂണിറ്റ് ഡയറക്ടര്‍ യൂ കെ സ്റ്റീഫന്‍ ഉറുമ്പില്‍, അഡൈ്വസര്‍ സി.ത്രേസ്യാമ്മ , ഭാരവാഹികളായ ജേക്കബ് പാറയില്‍, ഷെറിന് തങ്കച്ചന്,സ്റ്റെഫിയ സ്റ്റീഫന്‍, ഡിയോണ്‍ സാബു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.