സ്‌നേഹപൂര്‍വ്വം – കെ.സി.വൈ.എല്‍- മെഡിക്കല്‍ കോളേജില്‍  ഭക്ഷണം വിതരണം ചെയ്തു

ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 56 മത് ജന്മദിന ആഘോഷത്തിന്റെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഒരു നേരത്തെ ഭക്ഷണം വിതരണം ചെയ്യുന്ന സ്‌നേഹപൂര്‍വ്വം കെ.സി.വൈ.എല്‍ എന്ന പദ്ധതിയുടെ ഭാഗമായി മാര്‍.മാത്യു മൂലക്കാട്ട് പിതാവ്.കഴിഞ്ഞ രണ്ടു വര്‍ഷമായി തുടര്‍ന്ന് വരുന്ന സ്‌നേഹപൂര്‍വ്വം kcyl പദ്ധതിയിലൂടെ വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെ എല്ലാ മാസവും 16 ആം തിയതി മെഡിക്കല്‍ കോളേജില്‍ kcyl ഭക്ഷണം വിതരണം ചെയ്തു വരുന്നു. സബര്‍മതി ട്രസ്റ്റ്മായി സഹകരിച്ചാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍, അതിരൂപത ചാപ്ലയിന്‍ ഫാ. റ്റീനേഷ് പിണര്‍ക്കയില്‍, ജനറല്‍ സെക്രട്ടറി അമല്‍ സണ്ണി, ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, സിസ്റ്റര്‍ അഡൈ്വസര്‍ സി.ലേഖ SJC, ഭാരവാഹികള്‍ ആയിട്ടുള്ള നിതിന്‍ ജോസ്, ജാക്‌സണ്‍ സ്റ്റീഫന്‍, അലന്‍ ജോസഫ് ജോണ്‍ ,ബെറ്റി തോമസ്, അലന്‍ ബിജു എന്നിവര്‍ നേതൃത്വം നല്‍കി

 

Previous Post

അപ്നാദേശ് പ്ളാറ്റിനം ജൂബിലിക്ക് തുടക്കമായി

Next Post

ബി സി എം ഫുട്‌ബോള്‍ ടൂര്‍ണമെന്റ് -സംഘാടകസമിതി രൂപീകരിച്ചു

Total
0
Share
error: Content is protected !!