കെ.സി.വൈ.എല്‍ 2024-25 പ്രവര്‍ത്തനോദ്ഘാടനം നടത്തി

കോട്ടയം: ക്നാനായ കാത്തലിക് യൂത്ത് ലീഗിന്‍്റെ 2024-25 പ്രവര്‍ത്തനോദ്ഘാടനം ബി.സി.എം കോളേജില്‍ നടത്തി. അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് പതാക ഉയര്‍ത്തി. അതിരൂപത ജനറല്‍ സെക്രട്ടറി അമല്‍ സണ്ണി വെട്ടുകുഴിയില്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു . സമ്മേളനത്തില്‍ കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്‍്റ് ജോണിസ് പി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ഗീവര്‍ഗീസ് അപ്രേം ഉദ്ഘാടനം നിര്‍വഹിച്ചു. മുഖ്യാതിഥിയായിരുന്ന സിനിമ സംവിധായകനും താരവുമായ ജോണി ആന്‍്റണി 25 വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം നല്‍കുന്ന കെ.സി.വൈ.എല്‍ന്‍്റെ പദ്ധതിയുടെ ( Leviora 2024’) ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവര്‍ത്തന മാര്‍ഗ്ഗരേഖ കെ.സി.ഡബ്ള്യു.എ പ്രസിഡന്‍്റ് ഷൈനി സിറിയക് ചൊള്ളമ്പേല്‍ പ്രകാശനം ചെയ്തു. അതിരൂപതാ ചാപ്ളിയന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് ,സിസ്റ്റര്‍ അഡൈ്വസര്‍ സി. ലേഖ എസ.ജെ.സി, ജന. സെക്രട്ടറി അമല്‍ സണ്ണി വെട്ടുകുഴിയില്‍, വൈസ് പ്രസിഡന്‍്റ് നിതിന്‍ ജോസ് പനന്താനത്ത് , ജാക്സണ്‍ സ്റ്റീഫന്‍ മണപ്പാട്ട്, ജോയിന്‍്റ് സെക്രട്ടറി ബെറ്റി തോമസ് പുല്ലുവേലില്‍, ട്രഷറര്‍ അലന്‍ ജോസഫ് ജോണ്‍ തലയ്ക്കമറ്റത്തില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വിവിധ യൂണിറ്റുകളിലെ യുവജനങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ക്ക് ശേഷം ക്നാനായ സിംഗേഴ്സ് നേതൃത്വം നല്‍കിയ ഗാനമേളയോട് കൂടി സമ്മേളനം അവസാനിച്ചു.

Previous Post

ജി.കെ.സി.എഫ് റീജിയണല്‍ കുടുംബസംഗമം

Next Post

കെ.സി.ഡബ്ള്യൂ.എ കൂടല്ലുര്‍ യുണിറ്റ് പ്രവര്‍ത്തനോദ്ഘാടനം

Total
0
Share
error: Content is protected !!