കെ.സി.വൈ.എല്‍ അതിരൂപത കൃഷിക്കൂട്ടം പദ്ധതി ഉദ്ഘാടനം

കിടങ്ങൂര്‍: യുവജനങ്ങളില്‍ പരിസ്ഥിതിയോടും കൃഷിയോടുമുള്ള ആഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കെ.സി.വൈ.എല്‍ അതിരൂപത തലത്തില്‍ സംഘടിപ്പിക്കുന്ന കൃഷികൂട്ടം പദ്ധതിയുടെ ഉദ്ഘാടനം കിടങ്ങൂര്‍ യൂണിറ്റിന്‍്റെ സഹകരണത്തോടെ സംഘടിപ്പിച്ചു. കെ സി സി അതിരൂപത പ്രസിഡന്‍്റ് ബാബു പറമ്പടത്തുമലയില്‍ കിടങ്ങൂര്‍ ഇടവകയിലെ മുതിര്‍ന്ന കര്‍ഷകനായ ജോസ് കിടാരക്കുഴിയില്‍ നിന്നും പച്ചക്കറിതൈകള്‍ മേടിച്ചു നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു . കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്‍്റ് ജോണിസ് പി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. കിടങ്ങൂര്‍ ഫൊറോന വികാരി ഫാ.ജോസ് നെടുങ്ങാട്ട്, കെ.സി.വൈ.എല്‍ അതിരൂപത ഡയറക്ടര്‍[ ഷെല്ലി ആലപ്പാട്ട്, ജോയിന്‍്റ് സെക്രട്ടറി ബെറ്റി തോമസ്, കിടങ്ങൂര്‍ യൂണിറ്റ് പ്രസിഡന്‍്റ് ഷാരു സോജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

കെ. സി. വൈ. എല്‍ ഇടയ്ക്കാട്ട് ഫൊറോന യുവജനദിനാഘോഷവും റാമ്പ് വാക്ക് മത്സരവും നടത്തപ്പെട്ടു

Next Post

സ്‌പെരാന്‍സ കോഴ്‌സ് നടത്തപ്പെട്ടു

Total
0
Share
error: Content is protected !!